ചെറിയാൻ ഉമ്മൻ്റെ പുതിയ പുസ്തകം പ്രകാശനം ചെയ്തു
തിരുവല്ല :ചെറിയാൻ ഉമ്മൻ രചിച്ച ' ക്രിസ്തീയ സ്നാനവും കർത്തൃമേശയും - അറിയേണ്ടതെല്ലാം' എന്ന ഗ്രന്ഥം തിരുവല്ലയിൽ നടന്ന ഇന്ത്യാ ദൈവസഭ കേരള സ്റ്റേറ്റ് കൺവൻഷനിൽ പ്രകാശനം ചെയ്തു. സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ വൈ. റെജി ദൈവസഭ വേൾഡ് മിഷൻ പ്രതിനിധി റവ. ബെൻസൺ മത്തായിയ്ക്കു പ്രഥമ കോപ്പി നല്കി.
ചെറിയാൻ ഉമ്മൻ്റെ നാലാമത്തെ ഗ്രന്ഥമാണിത്. ഇന്ത്യാ ദൈവസഭ ലിറ്ററേച്ചർ ഡിപ്പാർട്ടുമെൻ്റാണ് പ്രസാധകർ.

