ഐപിസി ഒഡിഷ വെസ്റ്റ് സോൺ : ഓർഡിനേഷൻ സർവീസും കൺവൻഷനും

ഐപിസി ഒഡിഷ വെസ്റ്റ് സോൺ : ഓർഡിനേഷൻ സർവീസും കൺവൻഷനും

റായിഗഡ: ഐപിസി ഒഡിഷ വെസ്റ്റ് സോൺ കൺവൻഷനും ഓർഡിനേഷൻ സർവീസും  ജെയ്‌കപൂർ ചർച് ഓഡിറ്റോറിയത്തിൽ നടന്നു. ഐപിസി ഒഡിഷ വെസ്റ്റ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡോൺ കുരുവിള അധ്യക്ഷത വഹിച്ചു . 18 ശുശ്രൂഷകർക്ക് ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ. സി തോമസ് ഓർഡിനേഷൻ നൽകി. വൈകിട്ട് 7 മണിക് നടന്ന പൊതു സമ്മേളനത്തിൽ പാസ്റ്റർ കെ. സി തോമസ് മുഖ്യപ്രസംഗകനായിരുന്നു . പാസ്റ്റർമാരായ ഡോൺ കുരുവിള ജോൺസി മാത്യൂസ് ബിജു എം മാത്യു , ജോൺ വിക്ടർ , ഐപിസി ജനറൽ കൗൺസിൽ അംഗം രാജൻ ആര്യപ്പള്ളിൽ എന്നിവർ ആശംസ അറിയിച്ചു .