പാലക്കാട്ടും തിരുവനന്തപുരത്തും ഗുഡ്ന്യൂസ് പ്രതിനിധി സമ്മേളനം മാർച്ച് 13 ന്

പാലക്കാട്ടും തിരുവനന്തപുരത്തും ഗുഡ്ന്യൂസ് പ്രതിനിധി സമ്മേളനം  മാർച്ച് 13 ന്

കോട്ടയം : ഗുഡ്ന്യൂസ് വാരികയുടെ പ്രതിനിധി സമ്മേളനം മാർച്ച് 13 ന് പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ നടക്കും.

പാലക്കാട് കൽമണ്ഡപം ഫെയ്ത്ത് സിറ്റി ഹാളിൽ രാവിലെ 10 ന് നടക്കുന്ന സമ്മേളനം ചീഫ് എഡിറ്റർ സി.വി. മാത്യു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് പാസ്റ്റർ ജോർജ് മാത്യു അദ്ധ്യക്ഷനായിരിക്കും.

കോർഡിനേറ്റിംഗ് എഡിറ്റർ ടോണി ഡി. ചെവൂക്കാരൻ, ഗുഡ്ന്യൂസ് ലൈവ് ഡയറക്ടർ ആശിഷ് മാത്യു, ജില്ലാ കോർഡിനേറ്റർ ഇവാ. ജോർജ് തോമസ് എന്നിവർ പങ്കെടുക്കും. വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് സെക്രട്ടറി ഇവാ. പി. ജി. യേശുദാസ്, ട്രഷറാർ പി.കെ ദേവസി (ബേബി) എന്നിവർ അറിയിച്ചു.

തിരുവനപുരം പേരൂർക്കടയിൽ രാവിലെ 10 ന് നടക്കുന്ന സമ്മേളനം ഐപിസി ജന. കൗൺസിലംഗം പാസ്റ്റർ എബ്രഹാം ഉമ്മൻ ഉദ്ഘാടനം. തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ ഡേവിഡ് സാം അദ്ധ്യക്ഷനായിരിക്കും.

എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട് , ആലപ്പുഴ ജില്ലാ കോർഡിനേറ്റർ ജോസ് ജോൺ കായംകുളം എന്നിവർ പങ്കെടുക്കും. ഒരു വർഷം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികൾക്ക് രൂപരേഖ തയ്യാറാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Advertisement