ഐ പി സി തിരുവമ്പാടി സെന്റർ കൺവെൻഷൻ ജനുവരി 23 മുതൽ
താമരശ്ശേരി: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ തിരുവമ്പാടി സെന്റർ 26 മത് വാർഷിക കൺവെൻഷൻ ജനുവരി 23 വ്യാഴം മുതൽ 26 ഞായർ വരെ കോടഞ്ചേരി ഗവ. ആശുപത്രിക്ക് സമീപമുള്ള ഐ പി സി ശാലോം കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും.
സെന്റർ മിനിസ്റ്റർ പാസ്റ്റർ ജെയിംസ് അലക്സാണ്ടർ ഉദ്ഘാടനം നിർവഹിക്കും.
ദിവസവും വൈകുന്നേരം 6 മുതൽ 9 വരെ പൊതുയോഗം ഉണ്ടായിരിക്കും.
കൺവെൻഷനോടനുബന്ധിച്ച് ഉപവാസ പ്രാർത്ഥന, സോദരി സമാജം വാർഷിക സമ്മേളനം, സൺഡേസ്കൂൾ- പി വൈ
പി എ സംയുക്ത വാർഷിക സമ്മേളനം എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും.
റവ. ഡോ. രാജു തോമസ്
( ചെറുവക്കൽ ), റവ. ഡോ.
വിൽസൺ വർക്കി (ഹുസ്റ്റൺ ), പാസ്റ്റർമാരായ അനീഷ് കാവാലം, സാം ദാനിയേൽ, സിസ്റ്റർ ശ്രീലേഖ ( മാവേലിക്കര )
തുടങ്ങിയവർ വിവിധ സമ്മേളനങ്ങളിൽ പ്രസംഗിക്കും. സെന്റർ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ഞായറാഴ്ച രാവിലെ 8- 30 ന് ആരംഭിക്കുന്ന സംയുക്ത ആരാധനയ്ക്കും തിരുവത്താഴ ശുശ്രൂഷയ്ക്കും ശേഷം
ഒരു മണിക്ക് കൺവെൻഷൻ സമാപിക്കും. പാസ്റ്റർമാരായ ലിനീഷ് എബ്രഹാം, ഷാജി മാത്യു,
സുനിൽ ബാബു എന്നിവർ പബ്ലിസിറ്റി കൺവീനർമാരായി പ്രവർത്തിക്കുന്നു.