വാഹനാപകടം : പി.എം. ഫിലിപ്പും കുടുംബവും ആശുപത്രിയിൽ

വാഹനാപകടം : പി.എം. ഫിലിപ്പും കുടുംബവും ആശുപത്രിയിൽ

പി.എം. ഫിലിപ്പും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു ; പ്രാർത്ഥന അഭ്യർത്ഥിക്കുന്നു

കോട്ടയം : ഐപിസി കേരളാ സ്റ്റേറ്റ് ട്രഷറർ പി.എം.ഫിലിപ്പും ഭാര്യയും സഞ്ചരിച്ചിരുന്ന വാഹനം കോട്ടയത്തു വച്ച് അപകടമുണ്ടായി. വയനാട്ടിൽ നിന്നും പത്തനാപുരത്തേക്ക് മടങ്ങും വഴിയാണ് തിരുനക്കര മൈതാനം കഴിഞ്ഞ് അപകടത്തിൽപ്പെട്ടത്. ആർക്കും വലിയ പരുക്കുകളില്ല. സഭയിലെ വിശ്വാസികളായ അജി ദാനിയേലും കുടുംബവും റൂബി റജിയും ഒപ്പം ഉണ്ടായിരുന്നു. അപകടത്തിൽ റൂബി റജിയുടെ കൈയ്ക്ക് സാരമായ പരിക്കുണ്ട്.

കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരിക്കുന്ന ഇവർക്കായി പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.  ചികിൽസാ സൗകര്യാർത്ഥം തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിൽ പിന്നീട് അഡ്മിറ്റ് ചെയ്യും.

Advertisement