സിൽവർ ജൂബിലി നിറവിൽ കേരളാ തിയോളജിക്കല്‍ സെമിനാരി

കേരളാ തിയോളജിക്കല്‍ സെമിനാരി
ലോകസുവിശേഷീകരണത്തില്‍ ചൈതന്യവും പുതുമയും നല്‍കിക്കൊണ്ട് കേരള തിയോളജിക്കല്‍ സെമിനാരി സഭാ ചരിത്രത്തില്‍ സുവര്‍ണ്ണ ചിത്രമായി മുന്നേറുകയാണ്.
ആഗോളസുവിശേഷീകരണം എന്ന മഹത്തായ ദര്‍ശനത്തോടു കൂടി കൊട്ടാരക്കര കേന്ദ്രമാക്കി ആരംഭിച്ച അനുഗ്രഹീത വേദപാഠശാലയാണ് കേരളാ തിയോളജിക്കല്‍ സെമിനാരി.
ഉദ്ഘാടനം
പുതുമകള്‍ നിറഞ്ഞ 2000-ല്‍ സുവിശേഷീകരണത്തിലും ഒരു പുത്തന്‍ ചുവടുവയ്പ് കേരളത്തില്‍ നിന്നുമുണ്ടായി. കൊല്ലം ജില്ലയിലെ സുപ്രധാന സ്ഥലമായ കൊട്ടാരക്കരയുടെ ഹൃദയഭാഗത്ത് സുവിശേഷീകരണത്തിന്‍റെ മഹത്തായ ദര്‍ശനമുള്‍ക്കൊണ്ടു കൊണ്ട് കേരളാ തിയോളജിക്കല്‍ സെമിനാരി ആരംഭിച്ചു. നിരവധി ദൈവദാസന്മാരേയും വിശ്വാസികളെയും അഭ്യുദയകാംക്ഷികളേയും സാക്ഷിനിര്‍ത്തി 2000 മെയ് 25-ന് പാസ്റ്റര്‍ കെ.സി. ജോണ്‍ പ്രസ്തുത സ്ഥാപനം ഉത്ഘാടനം ചെയ്തു.
പാസ്റ്റര്‍ സി.കെ. ജോര്‍ജ്ജിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പാസ്റ്റര്‍ ഇ.സി. ജോര്‍ജ്ജ് സമര്‍പ്പണ പ്രാര്‍ത്ഥന നടത്തി. നാടിന്‍റെ നാനാതുറയില്‍ നിന്നുള്ള സഭാ, രാഷ്ട്രീയ, സാംസ്കാരിക നേതാക്കള്‍ ഈ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിച്ചു.
സ്ഥാപക പ്രസിഡൻറ്
വിവിധ തിയോളജിക്കല്‍ സര്‍വ്വകലാശാലകളില്‍ രണ്ട് ദശാബ്ദം വേദശാസ്ത്രപഠനം നടത്തിയിട്ടുള്ള അനുഗ്രഹീതനായ പാസ്റ്റര്‍ ഡോ. കുഞ്ഞപ്പന്‍ സി. വര്‍ഗ്ഗീസാണ് സെമിനാരിയുടെ സ്ഥാപക പ്രസിഡന്‍റ്.
പ്ലാവിള വര്‍ഗ്ഗീസ് - മേരി ദമ്പതികളുടെ മകനായി ജനിച്ച ഇദ്ദേഹം വ്യക്തമായ ദര്‍ശനത്തോടെ സെമിനാരിയെ നയിക്കുന്നു. വേദശാസ്ത്രത്തില്‍ അംഗീകൃത ഡോക്ടറേറ്റ് നേടിയിട്ടുള്ള പാസ്റ്റര്‍ കുഞ്ഞപ്പന്‍ സി. വര്‍ഗ്ഗീസ് പ്രഭാഷകനും എഴുത്തുകാരനുമാണ്. സാലി വര്‍ഗ്ഗീസാണ് സഹധര്‍മ്മിണി.
മക്കള്‍: ഡോ. പ്രിന്‍സ്റ്റന്‍ & എമിലി പ്രിന്‍സ്റ്റന്‍, പോള്‍സണ്‍, ജോണ്‍സണ്‍.
അക്കാഡമിക്ക്
ഇരുപത്തിരണ്ട് വിദ്യാര്‍ത്ഥികളുമായി ആദ്യ അദ്ധ്യായന വര്‍ഷം ആരംഭിച്ച ഈ സ്ഥാപനത്തില്‍ ഇന്ന് (2024-2025) ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 100 ഓളം വിദ്യാര്‍ത്ഥികളാണ് ദൈവവചനം പഠിക്കുന്നത്. സെറാംപൂറിന്‍റെ സിലബസിലുള്ള വിഷയങ്ങളാണ് പഠിപ്പിക്കുന്നത്. 2015 ല്‍ സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയുടെ ആ.ഉ., (4 വര്‍ഷം), ആ.ഉ. (5 വര്‍ഷം) കോഴ്സുകളും 2020 ല്‍ ആ.ഠവ. (3 വര്‍ഷം) കോഴ്സും ആരംഭിച്ചു.
കൂടാതെ മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലായി ഇ.ഠവ., ഉശു.ഠവ., ഏ.ഠവ. തുടങ്ങിയ പ്രോഗ്രാമുകളും നടത്തുന്നു.
സമകാലിക വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ബൈബിളിന്‍റെ ആധികാരികത നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്.
വേദപുസ്തകത്തിന്‍റെ അന്തഃസത്ത ഉള്‍ക്കൊണ്ടുള്ള ഒരു സംവാദം കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ആ വിധത്തിലുള്ള ഒരു പരിശീലനത്തിന് കെ.റ്റി.എസ്. വേദിയൊരുക്കുന്നു. അതോടൊപ്പം ഇംഗ്ലീഷ് സംസാരിക്കുവാന്‍ ക്ലാസ്സുകളിലും ക്യാമ്പസിലും ലഭിക്കുന്ന പ്രോത്സാഹനത്തിന്‍റെ ഫലമായി വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് ഭാഷയിലും നിപുണത നേടുന്നു.
ഫാക്കല്‍റ്റി
അനുഗ്രഹീതരും വേദശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവുമുള്ളവരും ഡോക്ടറേറ്റ് ബിരുദധാരികളുമായ അദ്ധ്യാപകര്‍ ഈ സ്ഥാപനത്തില്‍ ദൈവവചനം പഠിപ്പിക്കുന്നു. അവരുടെ വിലപ്പെട്ട സംഭാവനകള്‍ സ്ഥാപനത്തിന്‍റെ വളര്‍ച്ചയുടെ നാഴികക്കല്ലുകളാണ്. ഈ സ്ഥാപനത്തില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.
ലൈബ്രറി
വേദശാസ്ത്രപഠനത്തില്‍ അതുല്യസ്ഥാനമാണ് ലൈബ്രറിക്കുള്ളത്. സെമിനാരി വിദ്യാര്‍ത്ഥികളുടെ ബൗദ്ധിക വളര്‍ച്ച ലക്ഷ്യമാക്കി ബൃഹത്തായ ഒരു ലൈബ്രറി സജ്ജമാക്കിയിട്ടുണ്ട്. എല്ലാ പ്രവര്‍ത്തിദിനങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് നാലു മണിക്കൂര്‍ ലൈബ്രറി നിര്‍ബന്ധമാണ്. വിപുലവും നല്ല നിലവാരവുമുള്ള പുസ്തകങ്ങളുടെ ശേഖരം കെ.റ്റി.എസ്സിന്‍റെ മാറ്റുകൂട്ടുന്നു.
അംഗീകാരം
സെമിനാരിയുടെ ആദ്യ അദ്ധ്യയന വര്‍ഷത്തില്‍ തന്നെ ചിക്കാഗോയിലുള്ള ട്രിനിറ്റി ഇന്‍റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയുടെ അംഗീകാരം ലഭിച്ചു. തുടര്‍ന്ന് 2007-ല്‍ എ.റ്റി.എ.യുടെ അക്രഡിറ്റേഷനും ലഭിച്ചു. ഐ.പി.സി ജനറല്‍ കൗണ്‍സിലിന്‍റെ അംഗീകാരമുള്ള ഈ സ്ഥാപനത്തിന് 2015 ഫെബ്രുവരിയില്‍ സെറാംപൂര്‍ യൂണിവേഴ്സിറ്റിയുടെ അഫിലിയേഷന്‍ ലഭിച്ചു. സെറാംപൂര്‍ യൂണിവേഴ്സിറ്റിയുടെ അംഗീകാരം ലഭിക്കുന്ന ഐ.പി.സിയിലെ ആദ്യ സെമിനാരിയാണ് കേരളാ തിയോളജിക്കല്‍ സെമിനാരി.
ലക്ഷ്യം
വേദശാസ്ത്രബിരുദങ്ങള്‍ നല്‍കുന്നതോടൊപ്പം വ്യക്തിത്വ വികസനം, വിദ്യാര്‍ത്ഥികളെ സമ്പൂര്‍ണ്ണതയുടെ തലങ്ങളിലേക്കു നടത്തുവാന്‍ ലക്ഷ്യമിട്ടുള്ള പരിശീലനം എന്നിവ നല്‍കിവരുന്നു. വ്യക്തമായ ലക്ഷ്യങ്ങളോടും സമഗ്രമായ പദ്ധതികളോടുമാണ് സെമിനാരി മുന്നോട്ട് പോകുന്നത്. പെന്തെക്കോസ്തു പശ്ചാത്തലത്തില്‍ നിന്നുകൊണ്ടു തന്നെ സമഗ്രമായ വേദശാസ്ത്രപഠനം പ്രോത്സാഹിപ്പിക്കുവാനും അക്കാഡമിക് നിലവാരം ഉയര്‍ത്തുവാനും സമര്‍പ്പണമുള്ള സുവിശേഷകരെ രൂപപ്പെടുത്തുവാനും സെമിനാരി ശ്രദ്ധിക്കുന്നു. ലോകസുവിശേഷീകരണത്തിന് ദര്‍ശനം പകരുക എന്ന പ്രഖ്യാപിത ലക്ഷ്യമാണ് സെമിനാരിക്കുള്ളത്.
ഇംഗ്ലീഷ് വര്‍ഷിപ്പ്
ആഴ്ചയില്‍ അഞ്ച് ദിവസത്തെ ഇംഗ്ലീഷ് ആരാധനയ്ക്ക് പുറമെ എല്ലാ ഞായറാഴ്ചയും രാവിലെ 9.30 മുതല്‍ 12.00 മണിവരെയും ഇംഗ്ലീഷ് മലയാളം ഹിന്ദി ഭാഷകളില്‍ ആരാധന കെ.റ്റി.എസിലെ പ്രയര്‍ പാലസ് ചര്‍ച്ചില്‍ നടക്കുന്നു. വിദ്യാര്‍ത്ഥികളെ കൂടാതെ മറ്റു വിശ്വാസികളും ഈ ആരാധനയില്‍ സംബന്ധിക്കുന്നു.
ഹെബ്രോന്‍ കണ്‍വന്‍ഷന്‍: എല്ലാ വര്‍ഷവും ഹെബ്രോന്‍ കണ്‍വന്‍ഷന്‍ എന്ന പേരില്‍ സെമിനാരി ഓഡിറ്റോറിയത്തില്‍ വെച്ച് കണ്‍വന്‍ഷനും സംഗീത ശുശ്രൂഷയും നടത്തിവരുന്നു. ഞായറാഴ്ച കോളജിന്‍റെയും മണ്ണൂര്‍ സെന്‍ററിന്‍റെയും സംയുക്താരാധനയോടു കൂടി കണ്‍വന്‍ഷന്‍ സമാപിക്കും.
പ്രസിദ്ധീകരണം
കേരളാ തിയോളജിക്കല്‍ സെമിനാരിയുടെ ചുമതലയില്‍ څഎന്‍ലൈറ്റന്‍چ എന്നൊരു പ്രസിദ്ധീകരണം നടന്നുവരുന്നു. കാലിക പ്രസക്തമായ ലേഖനങ്ങള്‍ കൊണ്ടും ദൈവവചനത്തിന്‍റെ ഉള്‍ക്കാഴ്ച കൊണ്ടും അര്‍ത്ഥസമ്പുഷ്ടമാണ് ഈ പ്രസിദ്ധീകരണം. ഡോ. കുഞ്ഞപ്പന്‍ സി. വര്‍ഗ്ഗീസ് എഴുതിയ څഞലളീൃാമശേീി ആൃശിഴെ
ഞല്ശ്മഹ
അ ഒശീൃശെേരമഹ ടൗറ്യേ ീള ഗ.ഋ. അയൃമവമാ മിറ ഒശെ രീിൃശേയൗശേീിെ ശി വേല ളീൗിറശിഴ ീള വേല കിറശമി ജലിലേരീമെേഹ ഇവൗൃരവ ീള ഏീറچ എന്ന പുസ്തകത്തിന് 2014-ലെ പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം അവാര്‍ഡ് ലഭിച്ചു. കൂടാതെ എല്ലാ വര്‍ഷവും സെമിനാരിയുടെ പേരില്‍ കേരളാ തിയോളജിക്കല്‍ ജേര്‍ണല്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.
പ്രായോഗിക പരിശീലനം
സെമിനാരി വിദ്യാഭ്യാസത്തോടൊപ്പം തന്നെ വിദ്യാര്‍ത്ഥികള്‍ക്കു പ്രായോഗിക പരിശീലനത്തിനു അവസരം ലഭിക്കുന്നു. ആഴ്ചയില്‍ മൂന്നു ദിവസം വീതം നടത്തപ്പെടുന്ന പ്രാക്ടിക്കല്‍ മിനിസ്ട്രിയിലൂടെ അനേകരെ വചനവുമായി സന്ധിക്കുവാന്‍ സാധിക്കുന്നുണ്ട്. സെമിനാരിയുടെ ചുമതലയില്‍ ചില സ്ഥലങ്ങളില്‍ സണ്ടേസ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നു. ചിലയിടങ്ങളില്‍ ഔട്ട് സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നു.
ചാപ്പല്‍
സെമിനാരി വിദ്യാര്‍ത്ഥികളുടെ ആത്മീക ജീവിതത്തിന്‍റെ സിരാകേന്ദ്രമാണ് ചാപ്പല്‍. ആത്മീക ആരാധനകളും ദൈവവചന ധ്യാനവും ദര്‍ശനത്തെ രൂപാന്തരപ്പെടുത്തുകയും പുത്തന്‍ ഉള്‍ക്കാഴ്ചകള്‍ നല്കുകയും ചെയ്യുന്നു. പ്രഭാതപ്രാര്‍ത്ഥന കൂടാതെ രാവിലെയും വൈകിട്ടും നടത്തപ്പെടുന്ന സര്‍വ്വീസുകളില്‍ വിദ്യാര്‍ത്ഥികള്‍ ചാപ്പലില്‍ സമ്മേളിക്കുന്നു. ബുധനാഴ്ചദിവസം നടത്തപ്പെടുന്ന മിഷനറി ചാപ്പലില്‍ മിഷനറിമാര്‍ വചനം പ്രഘോഷിക്കുന്നു. ഉത്തരേന്ത്യന്‍ സുവിശേഷ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ദര്‍ശനം വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുവാന്‍ പര്യാപ്തമാണ് അര്‍ത്ഥസമ്പൂഷ്ടവും, ചലനാത്മകവുമായ ഈ വചനചിന്തകള്‍. തിങ്കളാഴ്ച രാവിലെ നടക്കുന്ന മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും വ്യാഴാഴ്ചതോറും നടക്കുന്ന ഉപവാസ പ്രാര്‍ത്ഥനയും വെള്ളിയാഴ്ചതോറും നടക്കുന്ന മുഴുരാത്രി പ്രാര്‍ത്ഥനയും കെ.റ്റി.എസ് കമ്മ്യൂണിറ്റിയുടെ പ്രത്യേകതയാണ്. വര്‍ഗ്ഗീയ വാദവും അക്രമവും ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന നമ്മുടെ രാജ്യത്ത് ഫലപ്രദമായ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കു ചാപ്പലില്‍ നിന്നും ലഭിക്കുന്ന ആത്മീയ ഉള്‍ക്കാഴ്ചകള്‍ മാര്‍ഗ്ഗദര്‍ശിയാകുന്നു.
സെമിനാറുകള്‍
ഓരോ സെമസ്റ്ററിലും വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സെമിനാറുകള്‍ സംഘടിപ്പിക്കുന്നു. ഓരോ വിഷയങ്ങളിലും പാണ്ഡിത്യം സിദ്ധിച്ചവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നു.
സാമൂഹ്യ പ്രവര്‍ത്തനം
താത്വികമായ ചിന്താധാരയില്‍ മാത്രമല്ല, സേവനത്തിന്‍റെ പാതയിലും സ്ഥാപനം ഏറെ മുന്‍പന്തിയിലാണ്. ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുക എന്ന മഹത്തായ ദൈവീക ദര്‍ശനം സ്ഥാപനം ഉള്‍ക്കൊള്ളുന്നു. സ്ഥാപനത്തിന്‍റെ ആരംഭം മുതല്‍ തൊഴില്‍ രഹിതരായ നൂറൂകണക്കിന് യുവതികള്‍ക്ക് തയ്യല്‍ മെഷീനും ബുദ്ധിമുട്ട് അനുഭവിക്കുന്ന നൂറുകണക്കിന് സുവിശേഷകന്‍മാര്‍ക്ക് സൈക്കിളുകളും വിതരണം ചെയ്തുകൊണ്ടിരിക്കുന്നു.
കൂടാതെ ആയിരക്കണക്കിന് നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായവും നല്കി വരുന്നു.
വേദശാസ്ത്ര ദര്‍ശനങ്ങളുടെ ക്രമീകൃതമായ പഠനം വിദ്യാര്‍ത്ഥികളില്‍ ജീവിതത്തെപ്പറ്റിയും ദൗത്യത്തെപ്പറ്റിയും വ്യക്തമായ വീക്ഷണം നല്‍കുന്നു. ലോകസുവിശേഷീകരണം എന്ന മഹത്തായ ദര്‍ശനത്തോടു കൂടി കൊട്ടാരക്കരയില്‍ ആരംഭിച്ചിരിക്കുന്ന കേരളാ തിയോളജിക്കല്‍ സെമിനാരി ഈ ഉദാത്തമായ മാര്‍ഗ്ഗരേഖയിലൂടെയാണ് മുന്നേറുന്നത്.
ഇതിനോടകം 750 പേര്‍ ഈ സ്ഥാപനത്തില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്ത് ഇന്ത്യയിലുടനീളം മാത്രമല്ല അയല്‍ രാജ്യങ്ങളായ നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മാര്‍ എന്നിവിടങ്ങളിലും ഗള്‍ഫ് രാജ്യങ്ങള്‍, യു.കെ., യു.എസ് മുതലായ രാജ്യങ്ങളിലും കര്‍ത്തൃവേലയില്‍ ശക്തമായി പ്രേക്ഷിത പ്രവര്‍ത്തനം നടത്തി ദൈവരാജ്യത്തിനു ആത്മാക്കളെ നേടുന്നു.
കെ.റ്റി.എസ്സിന്‍റെ ഇതിനോടകമുള്ള പ്രവര്‍ത്തനങ്ങള്‍ സുവിശേഷ രംഗത്ത് വിലപ്പെട്ടതാണ്. ശരിയായ പരിശീലനത്തിലൂടെ രൂപാന്തരപ്പെട്ട ദൈവദാസന്മാരാണ് ഇക്കാലത്ത് സുവിശേഷത്തിന്‍റെ പൊന്‍കിരണങ്ങളുമായി ലോകത്തിന്‍റെ നാനാതുറകളില്‍ എത്തേണ്ടത്. ആ മഹത്തായ ഉദ്യമത്തില്‍ ഇരുപത്തി അഞ്ച് വര്‍ഷം പിന്നിടുകയാണ് കേരളാ തിയോളജിക്കല്‍ സെമിനാരി.