കുമളിയിലെ പെന്തെക്കോസ്ത് അമ്മയ്ക്ക് ക്ഷീരകർഷക അവാർഡ് 

കുമളിയിലെ പെന്തെക്കോസ്ത് അമ്മയ്ക്ക് ക്ഷീരകർഷക അവാർഡ് 
ad
ad
ad

സണ്ണി ഇലഞ്ഞിമറ്റം 

കുമളി: മൂന്നര പതിറ്റാണ്ടിലേറെയായി കന്നുകാലി വളർത്തൽ ജീവിതമാർഗ്ഗമാക്കിയ 70-കാരി അന്നമ്മ ജോസഫിനെ കുമളി ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ച ക്ഷീരകർഷകയായി ആദരിച്ചു. ഒട്ടകത്തലമേട് കുരിശുമലയിൽ ജോസഫിന്റെ ഭാര്യയും സ്വതന്ത്ര പെന്തെക്കോസ്ത് സഭാംഗവുമാണ് ഇവർ. ചിങ്ങം ഒന്നിന് വെള്ളാരംകുന്ന് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന കർഷകദിന ആഘോഷത്തിൽ സംസ്ഥാന കൃഷി വകുപ്പും കുമളി ഗ്രാമപഞ്ചായത്തും ചേർന്നാണ് അന്നമ്മയ്ക്ക് പൊന്നാടയും ഫലകവും നൽകിയത്. മക്കൾ: ലിസ്സി, ബിജുമോൻ, ബിനിമോൾ.

കുമളി പഞ്ചായത്ത് പ്രസിഡന്റ് എം. എം.വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗം പീരുമേട് എംഎൽഎ. അഡ്വ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റോബിൻ കാരക്കാട്ട്, പ്രസാദ് മാണി, സിറിൽ യോഹന്നാൻ, ബിജു ദാനിയേൽ, അന്നമ്മ ടീച്ചർ, ഷൈലജ ഹൈദ്രോസ് എന്നിവർ പ്രസംഗിച്ചു.

ആദ്യകാലങ്ങളിൽ ദിവസവും രണ്ടുനേരമായി 20 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് അന്നമ്മ സൊസൈറ്റിയിൽ പാൽ എത്തിച്ചിരുന്നത്. ഇന്നത്തെ തലമുറയ്ക്ക് അന്നമ്മയുടെ ജീവിതം വലിയൊരു പാഠമാണ്.