പാസ്റ്റർ റ്റി.എ ചെറിയാന്റെ സംസ്കാരം ജനു. 9ന്; ശുശ്രൂഷകൾ ഹെബ്രോൻപുരത്ത്
കോട്ടയം: കർതൃസന്നിധിയിൽ ചേർക്കപ്പെട്ട ഐപിസി സീനിയർ ശുശ്രൂഷകനും കറുകച്ചാൽ സെൻ്റർ മിനിസ്റ്ററുമായ ഇലന്തൂർ ചിറക്കടവ് തെക്കേതിൽ പാസ്റ്റർ ടി.എ. ചെറിയാന്റെ ( കുഞ്ഞാപ്പിച്ചായൻ - 97) സംസ്കാരം ജനു. 9 വ്യാഴം രാവിലെ 7:30ന് ഭവനത്തിലും ശേഷം രാവിലെ 8.30 മുതൽ കുമ്പനാട് ഹെബ്രോൻപുരത്തും ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1ന് മല്ലപ്പള്ളി ചെങ്കല്ലിലുള്ള ഐപിസി ശാലേം സെമിത്തേരിയിൽ.
ഭാര്യ: മേരിക്കുട്ടി. മക്കൾ: എൽസിയമ്മ ചെറിയാൻ, അന്നമ്മ ചെറിയാൻ, ഗ്രേസിയമ്മ ചെറിയാൻ, എബ്രഹാം ചെറിയാൻ, ആനിമോൾ ചെറിയാൻ
Advertisement