മാന്നാർ കുട്ടമ്പേരൂർ പുത്തൻപറമ്പിൽ ചിന്നമ്മ ഉമ്മൻ (85) നിര്യാതയായി 

മാന്നാർ കുട്ടമ്പേരൂർ പുത്തൻപറമ്പിൽ ചിന്നമ്മ ഉമ്മൻ (85) നിര്യാതയായി 

ഡാളസ്: മാന്നാർ കുട്ടമ്പേരൂർ പുത്തൻ പറമ്പിൽ ചിന്നമ്മ ഉമ്മൻ (85) സെപ്റ്റംബർ 23 ന് ഡാളസിൽ വെച്ച്  നിര്യാതയായി. വാർദ്ധക്യ സഹജമായ ക്ഷീണത്താൽ ഡാളസിൽ മൂത്ത മകളുടെ വസതിയിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. ഐപിസി ഹെബ്രോൻ ഡാളസ് സഭാംഗമായിരുന്നു പരേത. ഭർത്താവ്: നിരണം പത്തിചേരിൽ പരേതനായ പി.ഒ. ഉമ്മൻ. 

ഭൗതിക ശരീരം സെപ്റ്റംബർ 27 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ ഗാർലൻഡിലുള്ള ഐപിസി. ഹെബ്രോൻ ആരാധനാലയത്തിൽ (1751 Wall Street, Garland, TX 75041 ) പൊതുദർശനത്തിന് വെയ്ക്കുകയും തുടർന്ന് അനുസ്മരണ കൂടിവരവും ഉണ്ടായിരിക്കും. സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 28 ശനിയാഴ്ച രാവിലെ 9 ന് ഐപിസി. ഹെബ്രോൻ ആരാധനാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയോടെ ന്യൂ ഹോപ്പ് സെമിത്തേരിയിൽ (New Hope Funeral Home, 500 E. Hwy 80, Sunnyvale, Texas 75182)  സംസ്കരിക്കും. 

മക്കൾ: ആനി (ഡാളസ്), മേഴ്സി, (അഹമ്മദാബാദ്), ഡെയ്സി (ഡാളസ്)

മരുമക്കൾ: മാത്തുക്കുട്ടി ഗീവർഗീസ് (ഡാളസ് ), ജെയിംസ് ജോർജ്ജ് (അഹമ്മദാബാദ് ), തോമസ് ജോസഫ് (ഡാളസ് ). 

മാതാവിന് 9 കൊച്ചുമക്കളും, 7 കുഞ്ഞ് മക്കളും ഉണ്ട്.

ഇരു ദിവസങ്ങളിലേയും ശുശ്രൂഷകൾ ഗുഡ്ന്യൂസ് ലൈവ് ചാനലിൽ വീക്ഷിക്കാം .

https://www.youtube.com/live/G5SY4POsJYg?si=kJxooIdGfEY_UZXN

https://youtube.com/live/FGvByRiXRzI

വാർത്ത: സാം മാത്യു ഡാളസ്

Advertisement

Advertisement