മാവുങ്കൽ കോശി ജോൺ ചിക്കാഗോയിൽ നിര്യാതനായി

മാവുങ്കൽ കോശി ജോൺ ചിക്കാഗോയിൽ നിര്യാതനായി

ചിക്കാഗോ : ഇന്റർനാഷണൽ ക്രിസ്ത്യൻ അസംമ്പളീസ് ഓഫ് ഗോഡ് സഭാഗമായ മാവുങ്കൽ കോശി ജോൺ (സാമുവേൽകുട്ടി -90) ചിക്കാഗോയിൽ  നിര്യാതനായി. കുഴിക്കാല നാരങ്ങാനം ജീരകതിനാൽ കുടുംബാംഗമാണ്.

സംസ്കാര ശുശ്രുഷകൾ സെപ്റ്റംബർ 9 ശനിയാഴ്ച രാവിലെ ഡെസ്പ്ലൈൻസിലുള്ള റിഡ്ജ് വുഡ് സെമിത്തെരിയിൽ ആരംഭിക്കും.

റാന്നി മുള്ളംകാട്ടിൽ മേരി ജോൺ ആണ് ഭാര്യ. മാത്യു ജോൺ, ജെസ്സി ജേക്കബ്, ഡെയ്സി ജോൺസൻ, ബഞ്ചമിൻ ജോൺ എന്നിവർ മക്കളും ജെസ്സി, ജേക്കബ്കുട്ടി, ജോൺസൻ, ബിനു എന്നിവർ മരുമക്കളും ആണ് .  കുഞ്ഞമ്മ വർഗീസ്, എം കെ ജോർജ്, പരേതരായ എം കെ മാത്യു, അന്നമ്മ മാത്യു എന്നിവർ സഹോദരങ്ങളാണ്.

18 വയസ് ഉള്ളപ്പോൾ ബോംബയിൽ എത്തി. 67 വർഷം അവിടെ താമസിച്ചു. 36 വർഷം മഹിന്ദ്ര ആൻഡ് മഹിന്ദ്രയിൽ ജോലി ചെയ്തു . ഐപിസി ചെമ്പുർ , ബോറിവൽ സഭകളിലെ സജീവ പ്രവർത്തകനായിരുന്നു. സഭയുടെ വളർച്ചക്കും വിശ്വാസികളെ വിവിധ നിലകളിൽ സഹായിക്കുന്നതിനും മുൻ നിരയിൽ പ്രവർത്തിച്ചു. 2018 ലാണ് ചിക്കാഗോയിൽ എത്തിയത്.    വിവരങ്ങൾക്ക് : 847 485 8167

വാർത്ത: കുര്യൻ ഫിലിപ്പ്- 847912 5578