മത്തായി ഫിലിപ്പോസ് (74) ഫ്ലോറിഡയിൽ നിര്യാതനായി

മത്തായി ഫിലിപ്പോസ് (74) ഫ്ലോറിഡയിൽ നിര്യാതനായി

ഫ്ലോറിഡ : കുണ്ടറ ഭരണിക്കാവിളയിൽ ഷാരൺ കോട്ടേജിൽ മത്തായി ഫിലിപ്പോസ് (74) ലേക്ക്ലാൻഡിൽ നിര്യാതനായി. ഭാര്യ മേഴ്സി വീയപുരം വേലിയിൽ കുടുംബാംഗമാണ്.

സംസ്കാര ശുശ്രൂഷ ജൂൺ 15 ന് ശനിയാഴ്ച രാവിലെ 9ന് ലേക് ലാൻഡ് എബനേസർ ഐ.പി.സി യിൽ ആരംഭിക്കുന്നതും തുടർന്ന് 12 ന് ഓക്ക് ഹിൽ ബറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. 

മക്കൾ: ഷാരൻ (യു.എസ്), കെവിൻ (ദുബായ് ). 

മരുമക്കൾ: ജിം മരത്തിനാൽ (ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ജനറൽ കൗൺസിൽ അംഗം), ഷെറിൽ.

വാർത്ത: നിബു വെള്ളവന്താനം