പുരയിടത്തിൽ പടർന്ന തീ അണയ്ക്കുന്നതിനിടെ പൊള്ളലേറ്റു മരിച്ചു

പുരയിടത്തിൽ പടർന്ന തീ അണയ്ക്കുന്നതിനിടെ പൊള്ളലേറ്റു മരിച്ചു

മല്ലപ്പള്ളി : പുരയിടത്തിൽ പടർന്ന തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ വയോധികൻ പൊള്ളലേറ്റ് മരിച്ചു. മല്ലപ്പള്ളി ഈസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാഗം കോട്ടങ്ങൽ കുളത്തൂർ വേലത്താംപറമ്പിൽ വി.വി.പൗലോസ് (ബേബി- 94) ആണ് മരിച്ചത്.

ഫെബ്രു. 13 ന് ചൊവ്വ വൈകിട്ട് 5 ന് ആണ് സംഭവം. വീടിനോട് ചേർന്ന പുരയിടത്തിൽ പടർന്ന തീ അണയ്ക്കുന്നതിനിടെ കുഴഞ്ഞു വീണ് ആയിരുന്നു മരണം. 

മൃതദേഹം ഫെബ്രു. 15 വൈകുന്നേരം 6 മണിക്ക് ഭവനത്തിൽ എത്തിക്കും. വെള്ളിയാഴ്ച രാവിലെ 8 ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 12 ന് ദൈവസഭയുടെ സെമിത്തേരിയിൽ സംസ്കരിക്കും.

 ഭാര്യ : സാറാമ്മ

മക്കൾ : രാജൻ വറുഗീസ്, കൊച്ചുമോൾ കോശി, അമ്മിണി സണ്ണി, വത്സമ്മ സാം (ബഹറിൻ ), ചാക്കോ പൗലോസ് (സിപിഒ എരുമേലി ) കുഞ്ഞുമോൾ (സൗദി )

മരുമക്കൾ : ശാന്തമ്മ രാജൻ, കുഞ്ഞുമോൾ കോശി, സണ്ണികുട്ടി , സാംക്കുട്ടി , ലെനി ചാക്കോ