ദൈവം വാഗ്ദ്ധാനം നിവർത്തിക്കാൻ വിശ്വസ്തൻ: പാസ്റ്റർ ഏബ്രഹാം മാത്യു

ദൈവം വാഗ്ദ്ധാനം നിവർത്തിക്കാൻ വിശ്വസ്തൻ: പാസ്റ്റർ ഏബ്രഹാം മാത്യു
ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ (നടുവിൽ) സംയുക്ത സഭായോഗത്തിൽ പ്രസംഗിക്കുന്നു

വാർത്ത: ജോൺ വർഗീസ് (പൊന്നച്ചൻ എറണാകുളം)

കൊക്കാവിള (ശ്രീലങ്ക): പിതാക്കന്മാരോട് ദൈവം ചെയ്ത വാഗ്ദ്ധാനങ്ങൾ നിവർത്തിക്കാൻ അവിടുന്ന് വിശ്വസ്തനാണെന്ന് ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ പ്രസ്താവിച്ചു.

സിലോൺ പെന്തെക്കോസ്ത് മിഷൻ സഭകളുടെ ഏറ്റവും വലിയ ആത്മീയസംഗമമായ കൊക്കാവിള രാജ്യാന്തര കൺവൻഷൻ്റെ സംയുക്ത സഭായോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  

വാഗ്ദ്ധാനനിവൃത്തി കാത്തിരിക്കുന്ന മക്കൾ ദൈവകല്പന പ്രകാരം ജീവിച്ച് ദൈവഹിതം അന്വേഷിക്കുന്നവരാകണമെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിൻ്റെ അനുഗ്രഹങ്ങൾ എല്ലാം വ്യവസ്ഥാപിതമാണെന്നും അവിടുത്തെ കല്പനകൾ പ്രാപിക്കുന്നതിലൂടെ അത് പ്രാപിച്ചെടുക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. 

വെല്ലൂർ സെൻറർ പാസ്റ്റർ ആർ.ജോഷ്വായുടെ പ്രാർഥനയോടെ ആരംഭിച്ച സംയുക്ത സഭായോഗത്തിൽ അസോ. ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം ആരാധനയ്ക്ക് നേതൃത്വം നൽകി.

ദൈവം നമ്മെ വിളിക്കുന്നത് വിശുദ്ധിയിലേക്ക്:  പാസ്റ്റർ എം.ജോസഫ്

 വിശുദ്ധനായ ദൈവം എല്ലാ ദൈവമക്കളെയും വിശുദ്ധിയുടെ പൂർണ്ണതയിലേക്ക് വിളിക്കുന്നുവെന്ന് ഇരുമ്പല്ലിയൂർ സെൻ്റർ പാസ്റ്റർ എം.ജോസഫ് പ്രസ്താവിച്ചു. 

ചിലോവേയിലെ കൊക്കാവിള ഹെവൻ ഗാർഡൻസിൽ നടക്കുന്ന കൺവെൻഷൻ്റെ മൂന്നാംദിന രാത്രി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൗകീക മോഖങ്ങൾ മനുഷ്യനെ ഒരു തലത്തിലേക്ക് ക്ഷണിക്കുമ്പോൾ അവയ്ക്ക് വിപരീതമായി ദൈവീക വിശുദ്ധിയുടെ മാർഗത്തിലൂടെ സഞ്ചരിക്കാനാണ് ദൈവം തൻ്റെ ജനത്തെ ക്ഷണിക്കുന്നത് .അതിനായി ദൈവവചനത്തിൽ ഉറച്ച ജീവിതചര്യ പുലർത്താൻ വിശ്വാസികൾ പ്രതിജ്ഞാബദ്ധരാകേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. 

ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി.തോമസിൻ്റെ പ്രാർഥനയോടെയാണ് മൂന്നാം ദിന കൺവെൻഷൻ ആരംഭിച്ചത്.

വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ സംഗീത ശുശ്രൂഷ നിർവഹിച്ചു.

കൺവെൻഷനിൽ ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം , രാവിലെ 7 ന് വേദപാഠം, 9 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും ഡിസംബർ 31 ന് രാത്രി 10 മുതൽ ആണ്ടറുതി യോഗവും നടക്കും. 

 45 ഏക്കർ വിസ്തൃതിയുള്ള ഹെവൻ ഗാർഡനിൽ പതിനായിരക്കണക്കിന് ആളുകൾക്ക് ഇരിക്കാവുന്ന വിശാലമായ ഹാൾ, പങ്കെടുക്കുന്നവർക്ക് ഏവർക്കും താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കേരളമടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ധാരാളം ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്നുണ്ട്. 

2025 പുതുവർഷ ആരാധനയോടെ കൺവെൻഷൻ സമാപിക്കും.

സിപിഎം ശ്രീലങ്ക രാജ്യാന്തര കൺവെൻഷൻ രണ്ടാം ദിനം

വാർത്ത: ജോൺ വർഗീസ് (പൊന്നച്ചൻ എറണാകുളം)

കൊക്കാവിള (ശ്രീലങ്ക): ലോക ജനതയുടെ പാപങ്ങൾ പരിഹരിക്കാൻ ഭൂമിയിൽ മനുഷ്യനായി അവതരിച്ച വ്യക്തിയാണ് യേശു ക്രിസ്തുവെന്നും ക്രിസ്തുവിനെ വിശ്വസിക്കുന്നവർക്ക് പാപശക്തികളിൽ നിന്നും മോചിതരായി ആത്മീയ ജീവൻ പ്രാപിക്കാമെന്നും പാസ്റ്റർ വില്യം പാർക്കർ (ചക്ക് - യു.എസ്.എ) പ്രസ്താവിച്ചു.

സിലോൺ പെന്തെക്കോസ്ത് മിഷൻ സഭകളുടെ ഏറ്റവും വലിയ ആത്മീയസംഗമമായ കൊക്കാവിള രാജ്യാന്തര കൺവൻഷൻ്റെ രണ്ടാം ദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  

മനുഷ്യൻ്റെ കർമ്മപരിപാടികളിലൂടെ പാപത്തിന് പരിഹാരം തേടാൻ കഴിയില്ലെന്നും പശ്ചാത്തപിച്ച് യേശുവിനെ സ്വീകരിക്കുകയാണ് അതിനുള്ള മാർഗമെന്നും അദ്ദേഹം പറഞ്ഞു. 

വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ സംഗീത ശുശ്രൂഷ നിർവഹിച്ചു. പാസ്റ്റർ സെൽവ മണി പകൽ യോഗത്തിൽ പ്രസംഗിച്ചു.

ചിലോവേയിലെ കൊക്കാവിള ഹെവൻ ഗാർഡൻസിൽ ആരംഭിച്ച കൺവെൻഷനിൽ ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം , രാവിലെ 7 ന് വേദപാഠം, 9 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും ഡിസംബർ 31 ന് രാത്രി 10 മുതൽ ആണ്ടറുതി യോഗവും നടക്കും. 

45 ഏക്കർ വിസ്തൃതിയുള്ള ഹെവൻ ഗാർഡനിൽ പതിനായിരക്കണക്കിന് ആളുകൾക്ക് ഇരിക്കാവുന്ന വിശാലമായ ഹാൾ, പങ്കെടുക്കുന്നവർക്ക് ഏവർക്കും താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കേരളമടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ധാരാളം ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്നുണ്ട്. 

2025 പുതുവർഷ ആരാധനയോടെ കൺവെൻഷൻ സമാപിക്കും.

സിലോൺ പെന്തെക്കൊസ്ത് മിഷൻ രാജ്യാന്തര കൺവെൻഷനു ശ്രീലങ്കയിൽ അനുഗ്രഹീത തുടക്കം

കൊക്കാവിള (ശ്രീലങ്ക): ക്രൈസ്തവ വിശ്വാസികൾ ക്രൂശിന്റെ വചനം അനുസരിച്ച് ജീവിച്ച് ഏവരോടും സ്നേഹമുള്ളവരായിരിക്കണമെന്ന് പാസ്റ്റർ ജോഷ്വാ വെല്ലൂർ പറഞ്ഞു. 

സിലോൺ പെന്തെക്കൊസ്ത് മിഷൻ (സി.പി.എം) രാജ്യാന്തര കൺവെൻഷൻ്റെ പ്രാരംഭ ദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

 യേശുക്രിസ്തുവിലൂടെ സമാധാനവും സന്തോഷവും സ്വീകരിക്കുവാൻ മനുഷ്യർ തയ്യാറാകണമെന്നും ദൈവത്തോടു കൂടെ പരിശുദ്ധനാകണമെന്നും അദ്ദേഹം പറഞ്ഞു. 

ഡെപൂട്ടി ചീഫ് പാസ്റ്റർ എം.ടി.തോമസിൻ്റെ പ്രാർഥനയോടെയാണ് കൺവെൻഷൻ ആരംഭിച്ചത്.

വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ സംഗീത ശുശ്രൂഷ നിർവഹിച്ചു.

ചിലോവേയിലെ കൊക്കാവിള ഹെവൻ ഗാർഡൻസിൽ ആരംഭിച്ച കൺവെൻഷനിൽ ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും ശനിയാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും ഡിസംബർ 31 ന് രാത്രി 10 മുതൽ ആണ്ടറുതി യോഗവും നടക്കും. 

45 ഏക്കർ വിസ്തൃതിയുള്ള ഹെവൻ ഗാർഡനിൽ പതിനായിരക്കണക്കിന് ആളുകൾക്ക് ഇരിക്കാവുന്ന വിശാലമായ ഹാൾ, പങ്കെടുക്കുന്നവർക്ക് ഏവർക്കും താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കേരളമടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ധാരാളം ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്നുണ്ട്. 

2025 പുതുവർഷ ആരാധനയോടെ കൺവെൻഷൻ സമാപിക്കും.

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പ്രവർത്തനമുള്ള പെന്തെക്കോസ്തു മിഷൻ സഭ ഇന്നു ലോകത്തിലെ വലിയ പെന്തെക്കോസ്തു പ്രസ്ഥാനങ്ങളിൽ ഒന്നാണ്. 

1924ൽ തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി രാമൻ കുട്ടി എന്ന പാസ്റ്റർ പോൾ ശ്രീലങ്കയിൽ സ്ഥാപിച്ച സഭ പിന്നീട് 1963ലെ ഇൻഡ്യൻ സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്ട് പ്രകാരം സഭ 'സിലോൺ പെന്തെക്കോസ്തു മിഷൻ' എന്ന പേരിൽ എപ്പിസ്‌കോപ്പൽ സഭയായി ചെന്നൈയിൽ രജിസ്റ്റർ ചെയ്തു. 1970ൽ ശ്രീലങ്കൻ ഗവൺമെന്റ് പാർലമെന്റിൽ 'പാസാക്കിയ നിയമപ്രകാരമാണു മിഷനെ എപ്പിസ്‌കോപ്പൽ സഭയായി അംഗീകരിച്ചത്. 1984 മുതൽ സഭ ഇന്ത്യയിൽ ദി പെന്തെക്കോസ്തു മിഷൻ എന്ന പേരു സ്വീകരിച്ചു. അറുപത്തഞ്ചിലധികം രാജ്യങ്ങളിൽ പ്രവർത്തനമുള്ള പെന്തെക്കോസ്ത് മിഷനു ഇന്ത്യയിൽ 28 സംസ്ഥാനങ്ങളിലായി 43 സെന്ററുകളും 2000-ൽ പരം ഫെയ്ത്ത് ഹോമുകളും, വിദേശ രാജ്യങ്ങളിൽ 46 സെന്ററുകളും, മുന്നൂറിൽപ്പരം സഭകളും 15000ലധികം ശുശ്രൂഷകരുമുണ്ട്. ഇന്ത്യയിലെ ആസ്ഥാനമന്ദിരം ചെന്നൈയിലും അമേരിക്കയിലേതു ന്യൂജേഴ്‌സിയിലും ശ്രീലങ്കയിലേതു മട്ടക്കുളിയിലുമാണ്. ഓരോ രാജ്യത്തും പല പ്രാദേശിക പേരുകളിലാണു അറിയപ്പെടുന്നത്. ഉദാഹരണമായി ശ്രീലങ്കയിൽ സിലോൺ പെന്തെക്കൊസ്ത് മിഷൻ എന്നും അമേരിക്കൻ ഐക്യനാടുകളിൽ 'ന്യൂ ടെസ്റ്റമെന്റ് ചർച്ച്' എന്നും ഇംഗ്ലണ്ടിൽ 'യൂണിവേഴ്‌സൽ പെന്തെക്കോസ്തൽ ചർച്ച്' എന്നുമാണു സഭ അറിയപ്പെടുന്നത്.

സഭയുടെ ഇപ്പോഴത്തെ ഭരണാധികാരികൾ ചീഫ് പാസ്റ്റർ അബ്രഹാം മാത്യൂ, ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി.തോമസ്, അസോ. ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവരാണ്.