ഐപിസി താനെ ഡിസ്ട്രിക്ട് കൺവെൻഷൻ

ഐപിസി താനെ ഡിസ്ട്രിക്ട് കൺവെൻഷൻ

കല്യാൺ: ഐപിസി താനെ ഡിസ്ട്രിക്ട് 28 മത് വാർഷിക കൺവെൻഷൻ  ജനുവരി 3 മുൽൽ 5 വരെ കല്യാൺ വെസ്റ്റ് റെയിൽവേ സ്റ്റേഷനു സമീപമുള്ള ശ്രീ ദാമോദരാചാര്യ ഹാളിൽ നടക്കും

ഐപിസി താനെ ഡിസ്ട്രിക്ട് പ്രസിഡണ്ട് പാസ്റ്റർ കെ. എം. വർഗീസ് ഉത്ഘാടനം ചെയ്യും. റവ. ഡോ. ബിജു ചക്കോ (Principal, New Theological College, Dehradun) മുഖ്യ പ്രസംഗകൻ ആയിരിക്കും.  

വെള്ളി ,ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ 9 മണി വരെയാണ് രാത്രി യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 1 വരെ കല്യാൺ ഐപിസി എബനേസർ ഹാളിൽ വച്ച് ബൈബിൾ സ്റ്റഡി ഉണ്ടായിരിക്കും.

ഞായറാഴ്ച രാവിലെ 9.30 മുതൽ താനെ ഡിസ്ട്രിക്ടിലെ 30 ൽ പരം പ്രാദേശിക സഭകൾ പങ്കെടുക്കുന്ന സംയുക്ത ആരാധനയും നടക്കും. ഐപിസി താനെ ഡിസ്ട്രിക്ട് ഗായക സംഘം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 

പാസ്റ്റർ സാംകുട്ടി ഏബ്രഹാം ഡിസ്ട്രിക്ട് സെക്രട്ടറിയായും, ബ്രദർ വർഗീസ് മാത്യു ഡിസ്ട്രിക്ട് ട്രെഷറർ ആയും സേവനം അനുഷ്ഠിക്കുന്നു.