റാന്നി കാവുങ്കൽ സജീവ് കുര്യൻ (64) നിര്യാതനായി

റാന്നി കാവുങ്കൽ സജീവ് കുര്യൻ (64) നിര്യാതനായി

റാന്നി:  നീലഗിരി - ഗൂഡല്ലൂരിലെ എസ്റ്റേറ്റ് ഉടമയും അറിയപ്പെടുന്ന പ്ലാൻററുമായ റാന്നി കാവുങ്കൽ സജീവ് കുര്യൻ (64) ഗൂഡലൂരിൽ നിര്യാതനായി. സംസ്കാരം ജനുവരി രണ്ട് വ്യാഴാഴ്ച രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് മൂന്നു വരെ റാന്നി ന്യൂ ഇന്ത്യ ദൈവസസഭാ പള്ളിഭാഗം ഹാളിൽ  നടക്കുന്നപൊതു ദർശനത്തിനുശേഷം  നടക്കും.  ദീർഘ വർഷങ്ങൾക്കു മുമ്പ് റാന്നിയിൽ നിന്ന് നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിലേക്ക് കുടിയേറുകയും പിന്നീട് കഠിനാദ്ധ്വാനത്താൽ ജില്ലയിൽ അറിയപ്പെടുന്ന ഒരു പ്ലാൻ്ററും
തേയില എസ്റ്റേറ്റ് ഉടമയുമായി മാറുകയുമായിരുന്നു. ഗൂഡല്ലൂർ സയൺഹിൽ ശാരോൻ  ഫെലോഷിപ്പ് ചർച്ച് അംഗമാണ്. ഈ പ്രദേശങ്ങളിലെ ആത്മീയ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിന്ന വ്യക്തിയായിരുന്നു .

ഭാര്യ: ബിജോ സജീവ്
മക്കൾ: മെൽഡാ സാജ് അഭിഷേക് ( ഓഫീസർ, ഇന്ത്യൻ എയർ ഫോഴ്സ്), റിച്ചു സാജ് ( കാനഡ)
മരുമകൻ: അഭിഷേക് (Wing Commander. Indian Airforce )

മാതാപിതാക്കൾ: പരേതനായ കാവുങ്കൽ എബ്രഹാം കുര്യൻ, അച്ചാമ്മ കുര്യൻ

സഹോദരിമാർ: സുമം കുര്യൻ , സുജാ ജയിംസ്, സുശീലാ ജേക്കബ്

വാർത്ത: കെ.ജെ. ജോബ്, വയനാട്

Advertisement