ദരംഗയിൽ ഗുഡ് ഹോപ്പ് തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും പുതിയ സഭാഹാളും സമർപ്പിച്ചു


ദരംഗയിൽ ഗുഡ് ഹോപ്പ് തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും പുതിയ സഭാഹാളും സമർപ്പിച്ചു
ad
ad
ad

ദരംഗ (ആസ്സാം/ഭൂട്ടാൻ ബോർഡർ): ശാരോൺ ഫെലോഷിപ്പ് ചർച്ചിന്റെ നോർത്ത് ഈസ്റ്റ് സോൺ പ്രവർത്തനങ്ങളുടെ ഭാഗമായി ആസ്സാമിലെ ദരംഗയിൽ സ്ഥാപിച്ച ഗുഡ് ഹോപ്പ് തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പുതിയ സഭാഹാളിന്റെയും സമർപ്പണ ശുശ്രൂഷ സെപ്റ്റംബർ 18ന് നടന്നു.

2022 ജനുവരിയിൽ 10 പ്രവർത്തകരുമായി ആരംഭിച്ച ഷാരോൺ ഫെലോഷിപ്പ് ചർച്ച് നോർത്ത് ഈസ്റ്റ് സോണിന്റെ പ്രവർത്തനങ്ങൾ  ഏഴ് സംസ്ഥാനങ്ങളിലായി  വ്യാപിച്ചിരിക്കുകയാണ്.
91 പൂര്‍ണസമയ പ്രവർത്തകർ ഉണ്ട്. നോർത്ത് ഈസ്റ്റ് മേഖലയിലെ സുവിശേഷ പ്രവർത്തനങ്ങൾക്കും ആത്മീയ വളർച്ചയ്ക്കും ശുശ്രൂഷകരെ ഒരുക്കുന്നതിനുമുള്ള പ്രധാന ചുവടുവയ്പായാണ് ദരംഗയിലെ പുതിയ ബൈബിൾ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്.

സെപ്റ്റംബർ 18ന് നടന്ന സമർപ്പണ ശുശ്രൂഷകൾക്ക് SFC നോർത്ത് ഈസ്റ്റ് സോൺ ഡയറക്ടർ പാസ്റ്റർ ഡാനിയേൽ വില്യംസ്, അസിസ്റ്റന്റ് ഡയറക്ടർ പാസ്റ്റർ സാം തോമസ്, കോ-ഓർഡിനേറ്റർ പാസ്റ്റർ ജൂബി ജോൺ, സെക്രട്ടറി പാസ്റ്റർ പൊന്നച്ചൻ ജോർജ് എന്നിവർ നേതൃത്വം നൽകി.

ക്രിസ്റ്റ്യൻ യുണൈറ്റഡ് ഫോറം പ്രസിഡന്റ് പാസ്റ്റർ കെ. സി. ബോറോ, ജനറൽ എക്സിക്യൂട്ടീവ് ബാപ്റ്റിസ്റ്റ് ചർച്ച് പ്രതിനിധി പാസ്റ്റർ കുമുദ് മുഷാരി എന്നിവർ ആശംസകൾ അറിയിച്ചു.

ആരാധനാലയം, പാഴ്സനേജ്, രണ്ട് ഡോർമിറ്ററികൾ, ഡൈനിങ് ഹാൾ എന്നിവ ഉൾപ്പെടുന്നതാണ് ഗുഡ് ഹോപ്പ് ക്യാമ്പസ്. ബൈബിൾ പരിശീലനത്തോടൊപ്പം പ്രാദേശിക സഭയുടെ വളർച്ചയ്ക്കും സുവിശേഷ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനും ക്യാമ്പസ് പ്രയോജനപ്പെടും.

നിലവിൽ പാസ്റ്റർ ജിനോയ് കെ. ഇവിടെ ശുശ്രൂഷ നിർവഹിച്ചുവരുന്നു.

വാർത്ത: കെ.ജെ. ജോബ് വയനാട്