ക്രിസ്തുസഭ കൺവെൻഷൻ ജനു.16-19 വരെ
തൃശൂർ :ക്രിസ്തുസഭ 90- മത് വാർഷിക കൺവെൻഷൻ ജനു.16 വ്യാഴം മുതൽ19 ഞായർ വരെ ലാലൂർ രെഹബോത്ത് ഹാൾ ഗ്രൗണ്ടിൽ നടക്കും. ഇവാ. റെജി കെ. തോമസ്, ഇവാ. ജെയിംസ് എം. തോമസ് എന്നിവർ പ്രസംഗിക്കും.
വെള്ളി, ശനി രാവിലെ 8 ന് ബൈബിൾ ക്ലാസ്സ്, വെള്ളി 3 ന് സഹോദരി സമ്മേളനം സിസ്റ്റർ ഫേബാ ജേക്കബ് സന്ദേശം നൽകും. 19 ഞായർ രാവിലെ 10 ന് വിശുദ്ധ സഭായോഗം, ഉച്ചകഴിഞ്ഞു 2.30 ന് സൺഡേ സ്കൂൾ - യുവജന സംഘടന വാർഷികവും നടക്കും.
പൊതുയോഗം എല്ലാ ദിവസവും വൈകീട്ട് 6.30 ന് ആരംഭിക്കും. ഡിവൈൻ സിംഗേഴ്സ് ഗാനങ്ങൾ ആലപിക്കും. സി. ജെ. വർഗീസ്, ടി. എഫ്.ജെയിംസ്, കെ. എം. ജോൺ, ടി. എസ്സ്. ജോബ്, കെ.സി. ഗോഡ്സൺ എന്നിവർ നേതൃത്വം നൽകും.