മൂന്നു പദങ്ങൾ കൊണ്ട് ഒരു ജനതയെ മുഴുവൻ മാറ്റിമറിച്ച അസാധാരണ വ്യക്തിത്വമായിരുന്നു പാസ്റ്റർ കെ.എം ജോസഫ്

മൂന്നു പദങ്ങൾ കൊണ്ട് ഒരു ജനതയെ മുഴുവൻ മാറ്റിമറിച്ച അസാധാരണ വ്യക്തിത്വമായിരുന്നു പാസ്റ്റർ കെ.എം ജോസഫ്

 അനുസ്മരണം : പാസ്റ്റർ കെ. എം. ജോസഫിനെക്കുറിച്ച്  പാസ്റ്റർ വിൽസൻ ജോസഫ്

ർശനം, വിശ്വാസം, പ്രാർത്ഥന എന്നി പദങ്ങൾ കൊണ്ട് ഒരു ജനതയെ മുഴുവൻ മാറ്റിമറിച്ച അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പാസ്റ്റർ കെ. എം ജോസഫ്. പ്രസംഗത്തിന്റെ ഗാംഭീര്യത, ആവേശം, ആധികാരികത, അനുഭവജ്ഞാനം, കൽപ്പനാശക്തി( commanding power) തുടങ്ങിയവ അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കി. കുമ്പനാട് കൺവെൻഷന്റെ സമാപന സന്ദേശം ദീർഘകാലങ്ങൾ അദ്ദേഹം ആയിരുന്നു നൽകിയിരുന്നത്. കുമ്പനാടിന്റെ പുൽപുറത്ത് അദ്ദേഹത്തിൽ നിന്നുമുള്ള ആധികാരികവചനങ്ങൾക്കയി ജനം കാതോർത്ത് നിന്നിരുന്നു.

1994 ൽ ജീവിതത്തിൽ വലിയൊരു പ്രതിസന്ധിയിലൂടെ ഞാൻ കടന്നു പോകേണ്ടി വന്നു. ഈ സമയം ദൈവം നല്കിയ അത്ഭുത വിടുതലിന്റെ വെളിച്ചത്തിൽ പൂർണ്ണസമയ സുവിശേഷവേലയ്ക്കായി സമർപ്പിച്ച എനിക്ക് കേരളത്തിലെ മലബാറിന്റെ മണ്ണിൽ ടീം പ്രവർത്തനം ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ആ സമയത്ത് ഷാർജയിൽ ഞങ്ങളുടെ ഭവനത്തിൽ ചില ദിവസങ്ങൾ താമസിച്ച പാസ്റ്റർ കെ. എം ജോസഫ് സുവിശേഷവേലയെ കുറിച്ചുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ എനിക്ക് നൽകി. അദ്ദേഹത്തിൻ്റെ താൽപര്യത്തോടെ അന്നത്തെ ഐ പി സി യുടെ ഭാരവാഹികൾ 1995 ജനുവരിയിൽ എന്നെ കുമ്പനാട് വെച്ച് ഒരു സുവിശേഷകനായി പ്രാർത്ഥിച്ച് വേർതിരിച്ചു. തുടർന്ന് ഐ.പി.സി പിറവം സെന്ററിന്റെ സ്പോൺസർ മിനിസ്റ്ററായി എന്നെ നിയമിച്ചു. അത് എന്റെ ശുശ്രൂഷയുടെ ഒരു വഴിത്തിരിവായിരുന്നു. 

അദ്ദേഹം ഉയർത്തി കാട്ടിയ ദർശനം എന്നെ വളരെ സ്വാധീനിച്ചത്തിന്റെ അനന്തരം ഫലം ആയിരുന്നു ഷാർജ വർഷിപ്പ് സെന്റർ ഉൾപ്പെടെ മറ്റ് പല ആത്മീയ നേട്ടങ്ങൾ. ജീവിതത്തിലും ശുശ്രൂഷയിലും എന്നെ സ്വാധീനിച്ച ഒട്ടനവധി ആളുകൾ ഉണ്ടെങ്കിലും അവരിലെല്ലാം ഗുരു സ്ഥാനീയനായി നിൽക്കുന്ന വ്യക്തിയായിരുന്നു പാസ്റ്റർ കെ എം ജോസഫ്.  

മറുകരയിൽ വീണ്ടും കാണാം എന്ന പ്രത്യാശയോടെ

വിടചൊല്ലുന്നു.....

ദുഃഖാർത്തരായ കുടുംബാംഗങ്ങളെയും പ്രിയ ആന്റിയെയും ദൈവം ആശ്വസിപ്പിക്കട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

പാസ്റ്റർ വിത്സൺ ജോസഫ് (ഐപിസി മുൻ ജനറൽ വൈസ് പ്രസിഡണ്ട്, ഐപിസി യു എ ഇ റീജൻ പ്രസിഡണ്ട്)

Advertisement