ഐപിസി താബോർ സഭയ്ക്കിത് അഭിമാന നിമിഷം; കാക്കാമൂല സഭക്ക് പാഴ്‌സനേജ് പണിതു നല്കി

ഐപിസി  താബോർ സഭയ്ക്കിത് അഭിമാന നിമിഷം; കാക്കാമൂല സഭക്ക് പാഴ്‌സനേജ് പണിതു നല്കി

വാർത്ത : എബി മാത്യു യുഎഇ

തിരുവനന്തപുരം : തിരുവനന്തപുരം വെസ്റ്റ് സെന്റിൽ ഉൾപ്പെട്ട ഐപിസി കാക്കാമൂല എബനേസർ സഭക്ക് തിരുവനന്തപുരം ഐപിസി താബോർ സഭ പാഴ്‌സനേജ് പണിതു നൽകി. പാഴ്‌സനേജിന്റെ സമർപ്പണ ശുശ്രുഷ തിരുവനന്തപുരം വെസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ ചാക്കോ വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഐപിസി കേരള സ്റ്റേറ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് നിർവഹിച്ചു.

സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ , താബോർ സഭ പാസ്റ്റർ വി.പി ഫിലിപ്പ് തുടങ്ങിയവർ അനുഗ്രഹസന്ദേശം നൽകി. താബോർ സഭ സെക്രട്ടറി ബിനു വി ജോർജ് , വൈസ് പ്രസിഡന്റ് പി.ജി.മത്തായി , ജോ.സെക്രട്ടറി ജി.യോഹന്നാൻ, ട്രഷറർ ജേക്കബ് പി. ഐ തുടങ്ങിയവർ ആശംസ അറിയിച്ചു. ഐപിസി താബോർ സഭ കഴിഞ്ഞകാലങ്ങളിൽ നടപ്പിലാക്കിയ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.