വര്‍ക്കിംഗ് വിമന്‍സ് ക്രിസ്ത്യന്‍ കോണ്‍ഫ്രന്‍സ് ജൂലൈ 13ന് 

വര്‍ക്കിംഗ് വിമന്‍സ് ക്രിസ്ത്യന്‍ കോണ്‍ഫ്രന്‍സ് ജൂലൈ 13ന് 

കോട്ടയം: എംപ്ലോയീസ് ആന്‍ഡ് പ്രൊഫഷണല്‍സ് പ്രെയര്‍ ഫെലോഷിപ്പ് നേതൃത്വം നല്‍കുന്ന 11-ാമത് വര്‍ക്കിംഗ് വിമന്‍സ് ക്രിസ്ത്യന്‍ കോണ്‍ഫ്രന്‍സ് ജൂലൈ 13ന് രാവിലെ 10 - 3.30 വരെ മാങ്ങാനം ടിഎംഎഎം ഓറിയന്‍റേഷന്‍ സെന്‍റര്‍ ഹാളില്‍ നടക്കും.

ഔദ്യോഗിക മേഖലയിലും  കുടുംബജീവിതത്തിലും ക്രിസ്ത്യന്‍ വനിതകളുടെ അര്‍ഥവത്തായ പങ്കാളിത്തമെന്നതാണ് ചിന്താവിഷയം. സിഎംഎസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു സൂസന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഇവാ. എം.സി. കുര്യന്‍ അധ്യക്ഷതവഹിക്കും. ഡോ. കുഞ്ഞമ്മ റോയി (ബിലിവേഴ്സ് മെഡിക്കല്‍ കോളേജ്) സിസ്റ്റര്‍ ബീനാ ജോര്‍ജ് (ഇസാഫ്, തൃശൂര്‍) എന്നിവര്‍ സന്ദേശം നല്‍കും. 

ഇപിപിഎഫ് വിമന്‍സ് ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. ഉദ്യോഗസ്ഥരും റിട്ടയര്‍ ചെയ്തവരുമായ ക്രിസ്ത്യന്‍ വനിതകള്‍ പങ്കെടുക്കും. പി.വി. വര്‍ഗീസ്, ഡോ. ഡാര്‍ലി മാമ്മന്‍, ലീലാമ്മ ഉമ്മന്‍, ബീനാ ആന്‍റണി, ജയാ പോള്‍, പ്രൊഫ. അനു ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഫോണ്‍: 9349503660, 9495203745

Advertisement