വൈ.പി.ഇ കർണാടക സ്റ്റേറ്റ് ക്യാമ്പ് സമാപിച്ചു

വൈ.പി.ഇ കർണാടക സ്റ്റേറ്റ് ക്യാമ്പ് സമാപിച്ചു
കർണാടക ചർച്ച് ഓഫ് ഗോഡ് വൈപിഇ ക്യാമ്പ് സമാപന സമ്മേളനത്തിൽ അസി. ഓവർസിയർ പാസ്റ്റർ ഇ.ജെ.ജോൺസൺ പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്നു.

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ യുവജന വിഭാഗമായ  യംങ് പീപ്പിൾസ് എൻഡവർ (വൈ.പി.ഇ) കർണാടക സ്റ്റേറ്റ് ക്യാമ്പ് ഏപ്രിൽ 6 മുതൽ 9 വരെ ബാംഗ്ലൂർ ബീരസാന്ദ്ര മാർത്തോമാ ക്യാമ്പ് സെൻ്ററിൽ നടന്നു. കർണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം.കുഞ്ഞപ്പി ഉദ്ഘാടനം ചെയ്തു.   വൈ.പി.ഇ കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ വിൽസൺ കെ.ചാക്കോ, സ്റ്റേറ്റ് അസിസ്റ്റന്റ് ഓവർസീർ പാസ്റ്റർ ഇ ജെ ജോൺസൺ, കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ, പാസ്റ്റർ ജോബി സാമൂവൽ എന്നിവർ വിവിധ യോഗങ്ങളിൽ അധ്യക്ഷരായിരുന്നു.
സെൻട്രൽ വെസ്റ്റ് റീജിയൻ ഓവർസിയർ പാസ്റ്റർ ബെന്നിസൻ മത്തായി, പാസ്റ്റർ ഇടിച്ചെറിയ നൈനാൻ എന്നിവർ പ്രസംഗിച്ചു. 
ബ്രദർ.സാംസൺ ചെങ്ങന്നൂർ ഗാനശുശൂഷ നിർവഹിച്ചു.

ചർച്ച് ഓഫ് ഗോഡ് കർണാടക ട്രഷറർ പാസ്റ്റർ പി.വി.കുര്യാക്കോസ്, എഡ്യൂക്കേഷൻ ഡയറക്ടർ പാസ്റ്റർ റോജി സാമുവേൽ, ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ ബിനു ചെറിയാൻ, ബിസിപിഎ പ്രസിഡൻ്റ് ബ്രദർ.ചാക്കോ കെ.തോമസ് എന്നിവർ  ആശംസകൾ അറിയിച്ചു
വിവിധ ദിവസങ്ങളിൽ ക്ലാസുകൾ,വൈ പി ഇ, സൺ‌ഡേ സ്കൂൾ സംസ്ഥാന തല താലന്ത്‌ പരിശോധന,  ക്യാമ്പ്ഫയർ,  ധ്യാനയോഗങ്ങൾ, മിഷൻ ചലഞ്ച്, തുടങ്ങിയ വിവിധ പരിപാടികളും നടന്നു.
 
"Metanoia" ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തക " എന്നതായിരുന്നു ക്യാമ്പിന്റെ ചിന്താവിഷയം .
സൺ‌ഡേ സ്കൂൾ കുട്ടികൾക്കായി   പ്രത്യേക പരിപാടികളും ക്രമികരിച്ചിരുന്നു.  ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ ക്യാമ്പിൽ പങ്കെടുത്തു.ബ്രദർ സാം തോമസ് ജോൺ താലന്ത് പരിശോധനക്ക് നേതൃത്വം നൽകി. താലന്തു പരിശോധനയിൽ വിജയികളായവർക്കുള്ള സമ്മാനദാനവും സമാപന യോഗത്തിൽ നടന്നു.

വൈ.പി.ഇ കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ വിൽസൺ കെ.ചാക്കോ, സെക്രട്ടറി ബ്രദർ.ലിജോ ജോർജ്, ട്രഷറർ ബ്രദർ.സൂരജ് കെ.എസ്, പബ്ലിസിറ്റി കൺവീനേഴ്സ് ബ്രദർ.ജെസ്വിൻ ഷാജി, ബ്രദർ.ജോസ് വി.ജോസഫ് മറ്റ്‌ ബോർഡ്‌ അംഗങ്ങൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.