നൂറു ശതമാനം സ്‌കോളർഷിപ്പോടെ കെവിൻ ഗവേഷണത്തിനായി യിസ്രായേലിലേക്ക്

നൂറു ശതമാനം സ്‌കോളർഷിപ്പോടെ കെവിൻ ഗവേഷണത്തിനായി യിസ്രായേലിലേക്ക്

വാർത്ത : അനീഷ് പാമ്പാടി

പാമ്പാടി : ക്യാൻസർ ഗവേഷണത്തിനായി (പി എച്ച്. ഡി) ലൗട്ടൻബർഗ് സെന്റർ ഫോർ ഇമ്യൂണോളജി ആൻഡ് ക്യാൻസർ റിസേർച്ച്, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ റിസേർച്ച് യിസ്രായേൽ -കാനഡ ഫാക്കൾട്ടി ഓഫ് മെഡിസിൻ, ഹഡാസാ മെഡിക്കൽ സ്കൂൾ, ഹീബ്രൂ യൂണിവേഴ്‌സിറ്റി ഓഫ് യെരൂശലേമിൽ നിന്ന് ഫുള്ളി ഫണ്ടെഡ് സ്കോളർഷിപ്പ് ലഭിച്ച കെവിൻ ഫിലിപ് സാബു.
പഠനത്തിനായി ഈ മാസം 12ന് പുറപ്പെടുന്നു.

പാമ്പാടി ഇടിമാരിയിൽ കുടുംബാഗമാണ് കെ വിൻ. സാബു എബ്രഹാം - ഷേർലി സാബു ദമ്പതികളുടെ മകനാണ്.സഹോദരങ്ങൾ  സ്റ്റെഫിൻ, ഫെബിൻ.

മദ്രാസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലൈഫ് സയൻസ് എം എസ് സി സുവോളജിയിൽ ഒന്നാം റാങ്ക് നേടിയ കെവിനെ മദ്രാസ് അണ്ണാ യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ രാഷ്ട്രപതി  ദ്രൗപതി മുർമു ആദരിച്ചിരുന്നു.

പി വൈ പി എ , സൺ‌ഡേ സ്കൂൾ സജീവ അംഗമായ കെവിൻ അനേക വർഷങ്ങളായി തന്നെ നിരവധി സമ്മാനങ്ങൾ വാങ്ങുകയും വ്യക്തികത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഐപിസി പാമ്പാടി സെന്ററിൽ പാമ്പാടി ബെഥേൽ സഭാഗമാണ് കെവിൻ.

Advertisement