ഐപിസി യു.കെ & അയർലൻഡ് റീജിയൻ 17-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ലീഡ്സ് പട്ടണത്തില്‍

ഐപിസി യു.കെ & അയർലൻഡ് റീജിയൻ 17-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ലീഡ്സ് പട്ടണത്തില്‍

ഐപിസി യു.കെ - അയർലൻഡ് റീജിയൻ 17-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ലീഡ്സ് പട്ടണത്തില്‍

2008-ൽ കേവലം 5 സഭകളോടുകൂടി ചാരിറ്റി ചർച്ച് ആയി രജിസ്റ്റർ ചെയ്‌ത്‌ ആരംഭിച്ച ഐപിസി  യു.കെ - അയർലൻഡ്  റീജിയൻ ഇന്ന് 31 സഭകളായി, ഇംഗ്ലണ്ട്, സ്കോട്ട്ലണ്ട്, വേയിൽസ്, നോർത്തേൺ അയർലന്റ് എന്നീ മേഖല കളിലായി പ്രവർത്തിച്ചു വരുന്നു.

2022-ൽ നിലവിൽ വന്ന എക്‌സികുട്ടീവ് ബോഡിയിൽ പാസ്റ്റർ ജേക്കബ് ജോർജ് (പ്രസിഡൻ്റ്), പാസ്റ്റർ വിൽസൻ ബേബി (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ ഡിഗോൾ ലൂയീസ് (സെക്രട്ടറി), പാസ്റ്റർ വിനോദ് ജോർജ്, പാസ്റ്റർ മനോജ് എബ്രഹാം (ജോ. സെക്രട്ടറിമാർ), ബ്രദർ ജോൺ മാത്യു (ട്രഷറർ), പാസ്റ്റർ സീജോ ജോയി (പ്രമോഷണൽ സെക്രട്ടറി), പാസ്റ്റർ പി.സി. സേവ്യർ (അഡ്‌മിനിസ്ട്രേറ്റർ), ബ്രദർ തോമസ് മാത്യു (നോർത്ത് അയർലൻ്റ് കോ- ഓർഡിനേറ്റർ) എന്നിവർ സ്
തുത്യർഹമായ നിലകളിൽ സേവനം അനുഷ്ടിക്കുന്നു. 

റീജിയൻ 17 -ാമത് വാർഷിക കൺവൻഷൻ ഇംഗ്ലണ്ടിലെ ലീഡ്‌സ് പട്ടണത്തിൽ ഏപ്രിൽ 5,6,7 തീ യതികളിൽ (വെള്ളി, ശനി, ഞായർ) നടത്തുവാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.

ഇംഗ്ലണ്ടിന്റെ പ്രസിദ്ധമായ ലീഡ്‌സ് പട്ടണത്തിൽ നടക്കുന്ന കൺവൻഷൻ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്യും. അനുഗ്രഹീത കൺവൻഷൻ പ്രസംഗകരായ പാസ്റ്റർ സാം ജോർജ് (യുഎസ്എ), പാസ്റ്റർ വിൽസൺ വർക്കി (യുഎസ്എ) എന്നിവർ മുഖ്യസന്ദേശം നൽകും. ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, സിസ്റ്റർ സാറാ കോ വൂർ (യുഎസ്എ) എന്നിവരും ദൈവീകസന്ദേശങ്ങൾ നൽകും. റീജയൻ സംഗീതവിഭാഗത്തോടു ചേർന്ന് പ്രസിദ്ധ ക്രിസ്‌തീയ ഗായകൻ അനിൽ അടൂർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

3 ദിവസങ്ങളിലായി നടക്കുന്ന കൺവൻഷനിൽ സൺഡേസ്കൂൾ, യൗവനക്കാർ, സഹോദരിമാർ എന്നിവർക്ക് പ്രത്യേക സെക്ഷൻസ് ഉണ്ടായിരിക്കും. ഞായറാഴ്‌ച സംയുക്താരാധനയും കർതൃമേശ ശുശ്രൂഷയും ഉണ്ടായിരിക്കും.

മീറ്റിംഗിൻ്റെ സുഗമമായ നടത്തിപ്പിനായി, റീജയൻ സെക്രട്ടറി പാസ്റ്റർ ഡിഗോൾ ലൂയീസ്, മറ്റ് എക്‌സികുട്ടീവ്‌സ് എന്നിവരും ലോക്കൽ സഭയായ ലീഡ്‌സ് ഏബനേസർ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ പി.സി. സേവ്യർ ലോക്കൽ കൺവീനറായും പ്രവർത്തിക്കുന്നു.