പാസ്റ്റർ പോൾസൺ കുര്യാക്കോസ് ഏ.ജി കുവൈറ്റ് സഭയുടെ ശുശ്രൂഷകനായി ചുമതലയേറ്റു
കുവൈറ്റ് സിറ്റി: അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭയുടെ പുതിയ ശുശ്രൂഷകനായി പാസ്റ്റർ പോൾസൺ കുര്യാക്കോസ് ചുമതലയേറ്റു.
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പത്തനാപുരം സെക്ഷനിലെ ചാച്ചിപ്പുന്ന എ.ജി സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ പി. യു. കുര്യാക്കോസിന്റെയും ഏലിയാമ്മ കുര്യാക്കോസിന്റെയും മകനാണ് പാസ്റ്റർ പോൾസൺ കുര്യാക്കോസ്. മുൻപ് അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന് കീഴിലുള്ള ഊന്നുങ്കൽ, പുല്ലുവഴി (കോതമംഗലം സെക്ഷൻ), ഡൽഹിയിലെ ദിൽഷദ് ഗാർഡൻ, കണ്ണറ (തൃശ്ശൂർ സെക്ഷൻ), കോലഞ്ചേരി (എറണാകുളം വെസ്റ്റ് സെക്ഷൻ) എന്നീ സഭകളിൽ അദ്ദേഹം വിജയകരമായി ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്.

കുവൈറ്റ് സഭയിലെ അംഗങ്ങൾ ചേർന്ന് കുവൈറ്റ് എയർപോർട്ടിൽ സ്വീകരിക്കുന്നു
സിസ്റ്റർ അലീന പോൾസൺ ആണ് ഭാര്യ. ഹെലൻ എൽസ പോൾസൺ, ക്രിസ്റ്റൽ പോൾസൺ എന്നിവർ മക്കളാണ്.
ഫോൺ: +965 566 74 515

