ഏ.ജി മലബാർ ഡിസ്ടിക്ട് സിൽവർ ജൂബിലി സമ്മേളനങ്ങൾ ജനു. 4 മുതൽ കോഴിക്കോട്

ഏ.ജി മലബാർ ഡിസ്ടിക്ട് സിൽവർ ജൂബിലി സമ്മേളനങ്ങൾ ജനു. 4 മുതൽ കോഴിക്കോട്

വി.വി. എബ്രഹാം കോഴിക്കോട് 

കോഴിക്കോട് : ഏ.ജി മലബാർ ഡിസ്ടിക്ട് സിൽവർ ജൂബിലി സമ്മേളനങ്ങൾ ഒരുക്കങ്ങൾ ആരംഭിച്ചു. ജനുവരി 4 മുതൽ 7 വരെ കോഴിക്കോട് സ്വപ്ന നഗരിയിൽ  കാലിക്കറ്റ് ട്രേഡ് സെന്ററിൽ  നടക്കും. പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള 6 റവന്യു ജില്ലകളിൽ 22 സെക്ഷനുകൾ ഉൾപ്പെടുന്നതാണ് ഏ ജി മലബാർ ഡിസ്ട്രിക്ടിന്റെ പ്രവർത്തന മേഖല. 

സിൽവർ ജൂബിലിയുടെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 5 ഭവനരഹിതർക്ക് ഭവന നിർമ്മാണ സഹായം, 25 പെൺകുട്ടികൾക്ക് വിവാഹ സഹായം , 25 കിടപ്പു രോഗികൾക്ക് വൈദ്യ സഹായം, 25 വിധവമാർക്ക് സഹായം നിർധനരായ 25 വിദ്യാർത്ഥികൾക്ക് പഠന സഹായം എന്നിവയാണ് ചാരിറ്റി പ്രവർത്തനങ്ങൾ.  കൂടാതെ സഭാ ഹാളിന് വസ്തു വാങ്ങാൻ 5 ലക്ഷം രൂപ വീതം അർഹമായ സഭകൾക്കുള്ള സഹായം എന്നിവയും ഇതിൽ ഉൾപെടും.

ഏ ജി മലബാർ  ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ. വി.റ്റി ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ  പാസ്റ്റർമാരായ ഏബ്രഹാം തോമസ്  (SIAG സൂപ്രണ്ട്  ചെന്നൈ ),  ഷിബു തോമസ് (ഒക്കലഹോമ ),  ജോൺസൻ വർഗ്ഗീസ് (ബാംഗ്ളൂർ ) റവ. മോനീസ് ജോർജ് (USA)  ഡോ.ഡ്യൂക്ക് ജയരാജ് (ചെന്നൈ)  തുടങ്ങിയവർ പ്രസംഗിക്കും. ഏജി ക്വയർ ഗാന ശുശ്രുഷക്ക് നേതൃത്വം നൽകും.  വിമൻസ് മിഷണറി സമ്മേളനം , യുവജനസമ്മേളനം, സണ്ടേസ്കൂൾ സമ്മേളനം,   സുവിശേഷ വിളംബര ജാഥ , രജത ജൂബിലി പൊതുസമ്മേളനം, ബൈബിൾ കൺവെൻഷൻ, പൊതുസഭായോഗം എന്നിവ ഈ സിൽവർ ജൂബിലി നിറവിന്റെ പ്രത്യേകതകളാണ്.  വിപുലമായ കോഡിനേഷൻ കമ്മറ്റികൾ പ്രസ്ബിറ്ററി തലത്തിലും, സെക്ഷൻ തലങ്ങളിലും  പ്രവർത്തിച്ചു വരുന്നു. പാസ്റ്റർ അനീഷ്.എം. ഐപ്പ്
ആണ് ജനറൽ കൺവീനർ.

Advertisement