'കാനത്തിലച്ചനും കൂട്ടരും എങ്ങോട്ട്?'

'കാനത്തിലച്ചനും കൂട്ടരും എങ്ങോട്ട്?'

'കാനത്തിലച്ചനും കൂട്ടരും എങ്ങോട്ട്?'

ജെ.സി ദേവ്


(ഈ ലക്കം (2024 ഓഗ. 26) ഗുഡ്‌ന്യൂസ് വാരികയിൽ പ്രസിദ്ധീകരിച്ചത്)

ത് 1967-ൽ പ്രസിദ്ധീകരിച്ച ഒരു പ്രതിരോധലക്ഷ്യത്തോടെയുള്ള ലഘു കൃതിയുടെ തലക്കെട്ടാണ്. പ്രസ്‌തുത തലക്കെട്ട് അതുപോലെ ഇവിടെ പകർത്തി എന്നുമാത്രം. ആദരണീയനായ പി.ഐ. ഏബ്രഹാ (കാനം അച്ചൻ) മിനെതിരെ, അദ്ദേഹത്തിന്റെ സ്വന്തം സഭയായ ഓർത്തഡോക്‌സ് (യാക്കോബായ) സഭയിൽപ്പെട്ട കോട്ടയം പുതുപ്പള്ളി പരിസരങ്ങളിലെ 'ഓർത്തഡോക്‌സ് സഭാസ്നേഹികൾ" ചേർന്ന് പ്രസിദ്ധീകരിച്ചു വ്യാപകമായി പ്രചരിപ്പിച്ച ഒരു പ്രതിഷേധരേഖയാണിത്. പുസ്തകരൂപത്തിൽ 10 പേജുണ്ട്. പ്രസിദ്ധീകരണ തീയതി രേഖപ്പെടുത്തിയിട്ടില്ല. പുതുപ്പള്ളി അശോകാപ്രസിലാണ് അച്ചടിച്ചിരിക്കുന്നത്. പ്രമേയവും അതിൻറെ സാഹചര്യങ്ങളും പരിശോധിക്കുമ്പോൾ ഏകദേ ശം 1967-ലാണ് ഇത് പ്രസിദ്ധീകരിച്ചതെന്ന് ഞാൻ നിരീക്ഷിക്കുന്നു. 57 വർഷം മുമ്പ് പ്രസിദ്ധീകരിച്ച വിളംബരരേഖ ഇന്ന് പുനഃ രവലോകനം ചെയ്യുകയാണിവിടെ.

"സഭാമേലധ്യക്ഷന്മാർ ഇനിയെങ്കിലും ശ്രദ്ധിക്കുമോ? അച്ചന്റെ യോഗങ്ങൾ ബഹി ഷ്ക്കരിക്കുക!' എന്നതാണ് പ്രസ്തുത പ്രബന്ധത്തിന്റെ ഉപശീർഷകം. ഓർത്തഡോ ക്സ് സഭയിൽ ഉണ്ടായ ഗുരുതരമായ ഒരു പ്രതിസന്ധിയാണ് ഇവിടെ സൂചിപ്പിക്കപ്പെടു ന്നത്. കാനത്തിലച്ചൻ ഓർത്തഡോക്സ് സ ഭയിലെ സെമിനാരിപഠനവും പരിശീലനവും കഴിഞ്ഞ് പാരമ്പര്യം അനുസരിച്ച് വൈദീക വൃത്തി സ്വീകരിച്ച് ഇടവക ശുശ്രൂഷ ചെയ് വരുന്ന അംഗീകരിക്കപ്പെട്ട പട്ടക്കാരനാണ്. ദേശത്ത് പട്ടക്കാരൻ, അദ്ദേഹവും കൂട്ടരും ദൈവവചനവ്യവസ്ഥകളും അപ്പൊസ്‌തലിക ഉപദേശവും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാ നത്തിൽ ആത്മീയ ഉപദേശസത്യങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന സമീപനം സ്വീക രിച്ചിരിക്കുന്നു. ഓർത്തഡോക്‌സ് എന്നാൽ "ചൊവ്വാക്കപ്പെട്ടത് എന്നാണ്. ഈ വഴിയാണ് സത്യത്തിന്റെ വഴി. അതാണ് ഓർത്തഡോക *സുകാർ സ്വീകരിക്കേണ്ടിയിരുന്നത്. കാനം അച്ചൻ അത് നേരത്തെ മനസ്സിലാക്കി എന്നു മാത്രം. പക്ഷേ, പുതുപ്പള്ളി പ്രദേശത്തെ 'ഓർ ത്തഡോക്സ് സഭാസ്നേഹികൾ'ക്ക് അതു മനസ്സിലാക്കുവാനോ ഉൾക്കൊള്ളുവാനോ കഴിഞ്ഞില്ല. സഭാമേലധ്യക്ഷന്മാർക്ക് കാന ത്തിലച്ചന്റെ സമീപനത്തെ നിരോധിക്കാനാ വുന്നില്ല. അവർ നിശബ്ദരാക്കുന്നു, അച്ചൻ അദ്ദേഹത്തിന്റെ ബോധ്യങ്ങൾക്കുവേണ്ടി നില കൊള്ളുന്നു. ഇവിടെയാണ് സഭാസ്നേഹികൾ മുന്നോട്ടുവരുന്നത്. ലഘുലേഖയിലെ ഒരു വാചകം: 'റവ. ഫാദർ പി.ഐ. ഏബ്രഹാം കാനം, ശ്രീ. സി.എൻ. കുര്യൻ, പുതുപ്പള്ളി

മുതലായി ആറു ആളുകൾ പേർവെച്ച് 'യാക്കോബായ സഭ റോമാസഭയിലേക്കോ? എന്ന തലക്കെട്ടിൽ ഒരു ലഘുലേഖ ഒരാഴ്ച്‌ച മുമ്പ് നമ്മുടെ പ്രദേശങ്ങളിൽ പ്രചരിപ്പിക്കു കയുണ്ടായല്ലോ. ഇതാണ് 'ഓർത്തഡോക്സ് സഭാസ്നേഹികളെ' ഉണർത്തിയത്. അതിനു മറുപടിയായിട്ടാണ് 'കാനത്തിലച്ചനും കൂട്ടരും എങ്ങോട്ട്?" എന്ന പ്രതിരോധരേഖ വരുന്നത്. ഓർത്തഡോക്സ് സഭയിൽനിന്നും ക ടുത്ത എതിർപ്പും ഭീഷണിയും വെല്ലുവിളി യും ഒറ്റപ്പെടുത്തലും ഉണ്ടായി, എങ്കിലും സത്യം തിരിച്ചറിഞ്ഞ കാനം അച്ചനു ലഭിച്ച വെളിച്ചം അനുസരിച്ച് നിലകൊള്ളുവാൻ തീ രുമാനിക്കുകയായിരുന്നു. തിരുത്തൽവാദി, വേദവിപരീത' എന്നിങ്ങനെ മുദ്രകുത്തി ഒറ്റ പ്പെടുത്തി. പക്ഷെ, തളരാതെ, പതറാതെ, അദ്ദേഹം മുന്നേറി. 1967-ൽ യാക്കോബായ സഭയോടു വിടപറഞ്ഞു. അവിടെ അധിക മാർക്കും അവകാശപ്പെടുവാൻ കഴിയാതെ പോയ വിശ്വാസത്തിലുള്ള വ്യക്തിപരമായ ആത്മരക്ഷയും വിശ്വാസസ്നാനവും സ്വീ കരിക്കുവാൻ അദ്ദേഹത്തിനു അവസരം കിട്ടി. ഈ ആത്മീയ സത്യങ്ങൾ അദ്ദേഹം പ്രഘോഷിച്ചുതുടങ്ങി, പഠിപ്പിച്ചുതുടങ്ങി, എഴുതിതുടങ്ങി, ഇതൊരു ആത്മീയമുന്നേ റ്റമായി മധ്യതിരുവിതാകൂറിൽ കാണപ്പെട്ടു. ഓർത്തഡോക്സ് സഭയ്ക്ക് ഭീഷണിയായി മാറുന്നതു കണ്ടപ്പോഴാണ് ഏറെ ഭയപ്പാടോടെ സഭാസ്നേഹികൾ ചോദിച്ചത്, 'കാനത്തില ച്ചനും കൂട്ടരും എങ്ങോട്ട്?" എന്ന്.

'കാനത്തിലച്ചനേയും കൂട്ടരേയും' ഉൾ പ്പെടുത്തി ഓർത്തഡോക്സ് സഭാസ്നേഹികൾ പ്രസ്‌തുത സഭാസമൂഹത്തിന് ഒരു പേര് കൊടുത്തു കാണുന്നുണ്ട്. 'അച്ചന്റെ നേതൃത്വത്തിൽ ഒരു പുതിയ സംഘടന ഉട ലെടുത്തിരിക്കുന്നു. 'മരുപ്രയാണ സംഘടന'യെന്നാണ് അതിൻ്റെ പേര്. അത്ര ബ്രദറും അത്ര പെന്തെക്കോസ്‌തുമല്ലാത്ത ഒരു പുതിയ കൂട്ടം. വാഴൂരുള്ള ഒരു കുളമാണ് അവരുടെ മുങ്ങൽകേന്ദ്രം. സുറിയാനിക്കാരിൽനിന്നും കുറെ ആളുകളെ കിട്ടിയശേഷം അച്ചനെ അ തിന്റെ നേതാവായി വാഴിക്കുവാനാണ് ഉദ്ദേശ്യം. ഇങ്ങനെയൊക്കെ ആയിട്ടും അച്ചന്റെ യും കൂട്ടുകാരുടെയുംമേൽ സഭയിൽനിന്നും നടപടികളൊന്നും എടുക്കുന്നില്ലായെന്നു കണ്ടപ്പോഴാണ് ഇപ്രകാരമൊരു പ്രസ്താവന അച്ചടിച്ച് ഇറക്കിയിരിക്കുന്നത്". 

ഈ പ്രസ്താവന മുഴുവനും ശരിയല്ല-കുറെയൊക്കെ ഭയാശങ്കകളാണ്. അപ്പോൾതന്നെ ചില വസ്തു‌തകൾ, ചരിത്രപ്രാധാന്യമുള്ള യാഥാർഥ്യങ്ങൾ ഒളിഞ്ഞുകിടപ്പുണ്ട്. പെന്തെക്കോസ്തു‌ ചരിത്രകാരന്മാർ അതു കണ്ടതായി ഞാൻ മനസ്സിലാക്കുന്നില്ല. കോട്ടയത്ത് 1967-കാലത്ത് രൂപംകൊണ്ട് ഒരു ആത്മീയ മുന്നേറ്റം. 'വാഴൂരുള്ള ഒരു കുളമാണ് അവരുടെ മുങ്ങൽ കേന്ദ്രം'. ഈ സൂചനകൾ നൽകുന്ന വഴിതേടി എത്തുമ്പോൾ ഇതിന്റെ ഉറവിടം കണ്ടെത്താം. പെന്തെക്കോസ്തു ചരിത്രകാരന്മാർ ഇനി ഈ വഴികൂടെ അന്വേ ഷിച്ചെത്തണം. വാഴൂരുള്ള കുളത്തെപ്പറ്റി പറയാം. ഇത് കൊടുങ്ങൂരിനു സമീപം കൗ ന്നിലത്തിൽ മറ്റത്തിലെ കുളമാണ്. മറ്റത്തിൽ അന്നമ്മക്കൊച്ചമ്മയുടെ മകൻ എം. ഫിലി പ്പിന്റെ പുരയിടത്തിലാണത്. കൊച്ചമ്മ ഈ പുതിയ സമൂഹത്തിൻ്റെ ആരംഭപ്രവർത്തകരിൽ ഒരാളായിരുന്നു. അമ്പാട്ടെ കുഞ്ഞലികൊ ച്ചമ്മയും കൗന്നിലത്തിൽ ചിന്നമ്മക്കൊച്ചമ്മ യുമാണ് മറ്റുരണ്ടു സഹപ്രവർത്തകർ. ഈ ആത്മീയ മുന്നേറ്റം നാട് അറിയത്തക്കവിധം വളർന്നു എന്നതു ശരിയാണ്. മൂന്നു വിധവ മാർ ചേർന്ന് ആരംഭിച്ച ഉപവാസത്തിന്റെയും പ്രാർഥനയുടേയും കണ്ണുനീരിൻന്റെയും ഒരു മയുടേയും പ്രയത്നഫലം. ഈ കുളത്തിൽ നാടിന്റെ നാനാഭാഗത്തുനിന്നും ധാരാളം പേർവന്ന് വിശ്വാസസ്‌നാനം സ്വീകരിച്ചിട്ടു ണ്ട്. പുതുപ്പള്ളി, അയർക്കുന്നം, മണർകാട് പ്രദേശങ്ങളിൽനിന്നുള്ളവരാണ് അധികവും. അച്ചന്റെ കൂട്ടായ്മമായോഗങ്ങളിൽ ഈ കൊ ച്ചമ്മമാർ സജീവമായി സംബന്ധിക്കുമായിരു ന്നു. കാനം അച്ചൻ്റെ കൂട്ടായ്‌മായോഗങ്ങളിൽ സംബന്ധിക്കുന്നവർ തന്നെയാണ് ഇവിടെ അധികവും സ്നാനപ്പെട്ടത്. ഈ കുളത്തിൽ സ്നാനപ്പെടുവാൻ കാനം അച്ചനും ആഗ്ര ഹിച്ചിരുന്നുവെങ്കിലും അതു സാധിക്കാതെ പോയി. 1966 ഓഗസ്റ്റ് 3-ാം തീയതി മണിമ ലയാറ്റിൽ വെച്ചായിരുന്നു കാനം അച്ചന്റെ സ്നാനം.

കാനം അച്ചൻ പള്ളിയിൽ ശിശുക്കളെ സ്നാനപ്പെടുത്തിയിട്ടുണ്ട്. അല്ലാതെ ആർക്കും വിശ്വാസസ്നാനം നൽകിയിട്ടില്ല. അച്ചന്റെ പ്രബോധനം കേട്ട് അനേകർ വിശ്വാസസ് നാനം സ്വീകരിച്ചിട്ടുണ്ട്. വിവിധ ബൈബിൾ കോളേജുകളിൽ ധാരാളം പേരെ അദ്ദേഹം വചനം പഠിപ്പിച്ചിട്ടുണ്ട്. അവരിൽ പലരും ഇന്ന് പാസ്റ്റർമാരായി സഭകളിൽ ശുശ്രൂഷി ക്കുന്നുണ്ട്. അവർ അനേകരെ സ്നാനപ്പെ ടുത്തിക്കൊണ്ടിരിക്കുന്നു.

ആദരണീയനായ കാനം അച്ചൻ ജീവി തയാത്രയിൽ 90 വർഷം പിന്നിടുകയാണ്. ദീർഘവർഷങ്ങൾ നീണ്ട അദ്ദേഹത്തിന്റെ പ്രേഷിതയാത്ര സംഭവബഹുലമാണ്. ഇന്ന് വാർധക്യത്തിന്റെ അസ്വസ്ഥതകൾ ഉണ്ടെങ്കി ലും ഏറെ പ്രത്യാശയോടെ, അപ്പൊസ്‌തലിക ഉപദേശങ്ങളോടു കൂറുപുലർത്തി കടുകിട വ്യത്യാസമോ വിട്ടുവീഴ്‌ചയോ കാണിക്കാതെ കൂടുതൽ കൃത്യതയോടെ ശക്തമായ നില പാടുകളോടെ വിശ്രമജീവിതം നയിക്കുന്നു. ദൈവം ആ മഹാപ്രേഷിതനെ കൂടുതൽ ശ ക്തീകരിക്കട്ടെ എന്നു പ്രാർഥിക്കുന്നു. ഞങ്ങൾ തമ്മിലുള്ള സൗഹൃദബന്ധത്തി

നും ശുശ്രൂഷയിലുള്ള കൂട്ടായ്‌മ ബന്ധത്തി നും ദീർഘവർഷങ്ങളുടെ പഴക്കമുണ്ടെന്ന് വിനയത്തോടും ആദരവോടുംകൂടെ ഓർ ക്കുന്നു. അക്കാര്യങ്ങൾ വിശദീകരിക്കുവാൻ പേജുകൾ എഴുതേണ്ടിവരും. അതിനിപ്പോൾ മുതിരുന്നില്ല. കേരളത്തിൽ നിരവധി വിഭാഗ ങ്ങൾ പെന്തെക്കോസ്‌തു സമൂഹത്തിലുണ്ട്. അവയിൽ സിലോൺ പെന്തെക്കോസ്തു മി ഷ്യന്റെ 'പെന്തെക്കോസ്‌തു' മാസിക ഒഴികെ എല്ലാ പെന്തെക്കോസ്‌തു ആനുകാലികങ്ങ ളിലേയും പ്രധാന എഴുത്തുകാരൻ കാനം അച്ചനാണ്. പലതിൻറേയും പത്രാധിപരും അദ്ദേഹം തന്നെയാണ്. മലയാളികളിൽ ഏറ്റ വും അധികം വായനക്കാരുള്ള പെന്തെക്കോ സ‌ എഴുത്തുകാരൻ പി.ഐ. ഏബ്രഹാം (കാനം അച്ചൻ) ആണ്. കാനം അച്ചന്റെ ലേ ഖനമുണ്ടോ മാസിക വിജയിച്ചു എന്ന ഒരു ധാരണതന്നെ നിലവിലുണ്ട്. പെന്തെക്കോ സ‌ സമൂഹത്തിൽ പൊതുവായി ഒരു പെ ന്തെക്കോസ്ത് എഴുത്തുകാരനു നൽകുവാൻ ഉന്നതമായ ഒരു പുരസ്‌കാരം ഉണ്ടെങ്കിൽ അതിന് എല്ലാവിധത്തിലും അർഹതയുള്ള പ്രമുഖ പെന്തെക്കോസ്‌തു സാഹിത്യകാ രനാണ് ആ ആദരണീയനായ മഹാനായ കാനം അച്ചൻ. എല്ലാ പെന്തെക്കോസ സമൂഹങ്ങൾക്കും ഉള്ള ഒരെയോരു കാനം അച്ചൻ പട്ടത്വവും പട്ടക്കാരൻ്റെ കുപ്പായവും ഉപേക്ഷിച്ച ഒരു സാധാരണ സുവിശേഷകൻ ക്രിസ്തുവിന്റെ പടയാളി.

Advertisement 

Advertisement