ഐപിസി അടൂർ ഈസ്റ്റ് സെൻറർ കൺവൻഷൻ ഡിസം. 6 ഇന്ന് മുതൽ

ഐപിസി അടൂർ ഈസ്റ്റ് സെൻറർ കൺവൻഷൻ ഡിസം. 6 ഇന്ന് മുതൽ

അടൂർ: ഈസ്റ്റ് സെന്റർ ഐപിസി കൺവൻഷൻ ഡിസം. 6 ഇന്ന് മുതൽ 10 ഞായറാഴ്ച വരെ പുതു വീട്ടിൽ പാലത്തിന് സമീപം കൺവൻഷൻ ഗ്രൗണ്ടിൽ വച്ച് നടക്കും. അടൂർ ഈസ്റ്റ് സെന്റർ പാസ്റ്റർ തോമസ് മാത്യു യോഗം ഉൽഘാടനം ചെയ്യും. പാസ്റ്റർന്മാരായ കെ.ജെ. തോമസ്,
ഷാജി എം പോൾ, അനീഷ് തോമസ്,  പാസ്റ്റർ ഫിലിപ്പ് പി തോമസ്, പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവർ പ്രസംഗിക്കും. യെരുശലേം വോയിസ് ഗാനങ്ങൾ ആലപിക്കും.

വൈസ് പ്രസിഡന്റ് പാസ്റ്റർ ജി സാംകുട്ടി, ജനറൽ കൺവീനർ ബാബു അടൂർ, പബ്ലിസിറ്റി കൺവീനർ  ജോൺ ഡാനിയേൽ എന്നിവർ നേതൃത്വം നൽകും.

വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ

Advertisement