ചർച്ച്‌ ഓഫ് ഗോഡ്: കൺവൻഷൻ പന്തലിന്റെ പണി തിരുവല്ലയിൽ ആരംഭിച്ചു

ചർച്ച്‌ ഓഫ് ഗോഡ്:  കൺവൻഷൻ പന്തലിന്റെ പണി തിരുവല്ലയിൽ ആരംഭിച്ചു

മുളക്കുഴ: ചർച്ച്‌ ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് വാർഷിക ജനറൽ കൺവൻഷന്റെ പന്തലിന്റെ നിർമ്മാണം തുടങ്ങി. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ.റെജി പ്രാർത്ഥിച്ച് സമർപ്പിച്ചു.

കൗൺസിൽ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു അധ്യക്ഷത വഹിച്ചു.  ക്രഡൻഷ്യൽ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ പാസ്റ്റർ ഷൈജു ഞാറയ്‌ക്കൽ സങ്കീർത്തനം വായിച്ചു. കൗൺസിൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ പി.എ ജറാൾഡ്, പിആർഒ പാസ്റ്റർ ജെ.ജോസഫ് , ബിലിവേഴ്സ് ബോർഡ് ജനറൽ സെക്രട്ടറി ജോസ് മറ്റത്തുകാല, ജോ.സെക്രട്ടറി അജി കുളങ്ങര, വൈപിഇ പ്രസിഡണ്ട് പാസ്റ്റർ മാത്യു ബേബി ഫീൽഡ് ഡയറക്ടർ പാസ്റ്റർ വൈ.മോനി, പ്രെയർ ബോർഡ് ഡയറക്ടർ പാസ്റ്റർ അനിഷ് ഏലപ്പാറ, ചർച്ച് ഗ്രോത്ത് ഡയറക്ടർ പാസ്റ്റർ വൈ.ജോസ്, ബിനോയി അലക്സ് തുടങ്ങിയവരും വിവിധ കമ്മിറ്റികളുടെ കൺവീനർമാരും പങ്കെടുത്തു.

വാർത്ത: മീഡിയാ ഡിപ്പാർട്ട്മെൻ്റ്

Advertisement