വിബിഎസ് ഡയറക്ടേഴ്സ് ട്രെയിനിങ്  ഓൺലൈനിൽ 

വിബിഎസ് ഡയറക്ടേഴ്സ് ട്രെയിനിങ്  ഓൺലൈനിൽ 

തിരുവല്ല: എക്സൽ വിബിഎസ് ടീമിൻ്റെ വിബിഎസ് ഡയറക്ടേഴ്സ് ട്രെയിനിങ് മാർച്ച് 24 ചൊവ്വാഴ്ച രാത്രി 7  മുതൽ 10 വരെ (IST) സൂം പ്ലാറ്റ്ഫോമിൽ നടക്കും.

സഭാ പ്രവർത്തകർ, സണ്ടേസ്കൂൾ അധ്യാപകർ, യുവജനങ്ങൾ, മാതാപിതാക്കൾ എന്നിവർ പങ്കെടുക്കും. Milestone (യെശയ്യാവ് 51:1) എന്നതാണ്  ചിന്താവിഷയം. ക്ലാസുകൾ, ഗെയിംസ്, ക്രാഫ്റ്റ് വർക്ക്, ഗാനപരിശീലനം എന്നിവയുണ്ടാകും. പങ്കെടുക്കുന്നവർക്ക് പഠന സാമഗ്രികൾ ഓൺലൈനിൽ ലഭിക്കും. ഇപ്രാവശ്യം ഏപ്രിൽ - മെയ് മാസങ്ങളിൽ കുട്ടികൾക്ക് അവധിക്കാല വചന പഠന ക്ലാസുകൾ നടത്തുവാൻ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 

വാർത്ത: പാസ്റ്റർ സുഭാഷ് മാനന്തവാടി