സിസ്റ്റർ മറിയാമ്മ തമ്പിയുടെ സംസ്കാരം ജനു.22 ന്
പി.എസ്.സുജിത് ചിങ്ങവനം
ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡന്റ് പരേതനായ പാസ്റ്റർ വി.എ. തമ്പിയുടെ ഭാര്യ ബെഥേസ്ദയിൽ മറിയാമ്മ തമ്പി (74) മുംബൈയിൽ നിര്യാതയായി. സംസ്കാരശുശ്രൂഷകൾ ജനു.22 ന് തിങ്കളാഴ്ച രാവിലെ 8 നു ബെഥേസ്ദാ നഗറിൽ ആരംഭിക്കും. 4 നു സംസ്കാരം നിർവഹിക്കും.
ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് വനിതാവിഭാഗം പ്രസിഡന്റ്, ടെലിവിഷൻ അവതാരക , ഗ്രന്ഥകാരി, വിവർത്തക തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിരവധി അന്തർദേശീയ ക്രൈസ്തവ വേദികളിൽ പ്രസംഗിച്ചിട്ടുണ്ട്.
മക്കൾ : പാസ്റ്റർ ബിജു തമ്പി (ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജന.സെക്രട്ടറി), ബിനി , ബീന, പാസ്റ്റർ ബിനു തമ്പി (നോർത്ത് - ഈസ്റ്റ് റീജിയണൽ ഡയറക്ടർ, ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്), മരുമക്കൾ : സെക്കുന്ത ബിജു, ഷിബു സഖറിയ, പാസ്റ്റർ മാർട്ടിൻ ഫിലിപ്പ്, ഡീനാ ബിനു.
Advertisement