ഐപിസി കുന്നംകുളം സെന്റർ സൺഡേ സ്കൂൾ: ലഹരി വിരുദ്ധ സന്ദേശയാത്ര

ഐപിസി കുന്നംകുളം സെന്റർ സൺഡേ സ്കൂൾ: ലഹരി വിരുദ്ധ സന്ദേശയാത്ര

കുന്നംകുളം : ഐപിസി സെന്റർ സൺഡേ സ്കൂൾ അസോസിയേഷൻ ക്രിസ്തുമസ് ദിനത്തിൽ ലഹരി വിരുദ്ധ സന്ദേശയാത്ര സംഘടിപ്പിച്ചു. വിദ്യാർഥികൾ പരസ്യ സ്ഥലത്ത്‌ അവതരിപ്പിച്ച പരിപാടികൾ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.

സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം വർഗീസ്  ഉദ്ഘാടനം ചെയ്തു . സെന്ററിന്റെ വിവിധ മേഖലയിലെ 19 ഇടങ്ങളിൽ പരിപാടി നടന്നു. സൺഡേ സ്കൂൾ വിദ്യാർത്ഥികളും , അധ്യാപകരും, ദൈവദാസന്മാരും, രക്ഷിതാക്കളും സന്ദേശയാത്രയുടെ ഭാഗമായി. സൂപ്രണ്ട് പാസ്റ്റർ സി.ഐ കൊച്ചുണ്ണി, ഡെപ്യൂട്ടി സൂപ്രണ്ട് പാസ്റ്റർ എം ആർ ബാബു , സെക്രട്ടറി ഷിബു പനക്കൽ, ട്രഷറർ കെ.സി ബാബു , പാസ്റ്റർ എൻ.പി. ജേക്കബ്, സീക്കോ പോൾ, ജോൺ സാർ എന്നിവർ നേതൃത്വം നൽകി.