ഐപിസി മാവേലിക്കര ഈസ്റ്റ് സെൻ്റർ സുവിശേഷ മഹായോഗവും സംഗീതവിരുന്നും

ഐപിസി മാവേലിക്കര ഈസ്റ്റ്  സെൻ്റർ സുവിശേഷ മഹായോഗവും സംഗീതവിരുന്നും

മാവേലിക്കര: ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്റ്റിക്കിന്റെയും ഐപിസി മങ്ങാരം ഹെബ്രോൺ സഭയുടെയും സംയുക്താഭിമുഖ്യത്തിൽ ഡിസ്റ്റിക് കൺവെൻഷൻ പന്തളം അറത്തിമുക്ക് ബഥേൽ ഗ്രൗണ്ടിൽ ജനു.2 മുതൽ 5 വരെ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും.

വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ. വൈകിട്ട് 6 മുതൽ 9 വരെയും വെള്ളി,ശനി ദിവസങ്ങളിൽ പകൽ യോഗങ്ങൾ 10 മുതൽ 1 വരെയും ഞായറാഴ്ച സംയുക്ത ആരാധന 8.30 മുതൽ 12 വരെയും നടക്കും.

ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ് ഉദ്ഘാടനം ചെയ്യും. എ ജി മലയാളം ഡിസ്റ്റിക് സൂപ്രണ്ട് പാസ്റ്റർ ടി.ജെ സാമുവൽ, പാസ്റ്റർ രമേശ് പോൾ പഞ്ചാബ്, ഡിസ്റ്റിക് മിനിസ്റ്റർ പാസ്റ്റർ തോമസ് ഫിലിപ്പ്, പാസ്റ്റർ സാം ലൂവി മാർത്താണ്ഡം, സിസ്റ്റർ സൂസൻ തോമസ് ബഹറിൻ എന്നിവർ പ്രസംഗിക്കും.

ഡിസ്റ്റിക് കൊയർ നോടൊപ്പം അനുഗ്രഹീതരായ ഗായകർ എബ്രഹാം ക്രിസ്റ്റഫർ, ഷാരോൺ വർഗീസ്, ഡാനിയേൽ ദാസ് എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.