തമിഴ്‌നാട് സ്റ്റേറ്റ് ഐപിസി പാസ്റ്റേഴ്സ് കോൺഫറൻസ് :80 ശുശ്രൂഷകന്മാരുടെ ഓർഡിനേഷൻ നടന്നു
ചെന്നൈ: ഐപിസി തമിഴ്‌നാട് സ്റ്റേറ്റ് പാസ്റ്റേഴ്സ് കോൺഫറൻസ് ആഗസ്റ്റ് 4 മുതൽ 6 വരെ ചെന്നൈയിലെ ഐപിസി ആസ്ഥാനമായ തിരുമംഗലത്ത് നടന്നു. ഐപിസി ഈസ്റ്റേൺ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജോസഫ് വില്യംസ് മുഖ്യാതിഥിയായി പങ്കെടുത്ത് മുഖ്യവചന ശുശ്രൂഷ നിർവഹിച്ചു .
സ്റ്റേറ്റിലെ 80 ശുശ്രൂഷകന്മാരുടെ ഓർഡിനേഷൻ ശുശ്രൂഷയും പാസ്റ്റർ ജോസഫ് വില്യംസ് നിർവഹിച്ചു.
ഐപിസിയിലെ സീനിയർ ശുശ്രൂഷകനാണ് പാസ്റ്റർ ജോസഫ് വില്യംസ്. തമിഴ്നാട്ടിലെ സഭാ വളർച്ചക്ക് ഏറെ പ്രയോജനപ്പെടുന്ന അദ്ദേഹത്തിനു തമിഴ്നാട് സ്റ്റേറ്റിൽ ഏറെ സ്വാധീനമുണ്ട്.
Advertisement
Advertisement