ഐപിസി കുന്നംകുളം സെൻ്റർ കൺവൻഷൻ ജനു. 2 മുതൽ
കുന്നംകുളം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ കുന്നംകുളം സെന്ററിന്റെ 49 മത് കൺവൻഷൻ ജനുവരി 2 വ്യാഴാഴ്ച മുതൽ 5 ഞായറാഴ്ച വരെ പോർക്കുളം രഹബോത്ത് നഗറിൽ നടക്കും.
സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം വർഗീസ് ഉദ്ഘാടനം നിർവഹിക്കും. വ്യാഴം വെള്ളി,ശനി ദിവസങ്ങളിൽ വൈകിട്ട് 6 ന് പൊതുയോഗത്തിൽ പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ ജോ തോമസ് ബാംഗ്ലൂർ, പാസ്റ്റർ ജെയിംസ് ജോർജ് പത്തനാപുരം എന്നിവർ പ്രസംഗിക്കും.
വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 11.30 വരെ ഉപവാസ പ്രാർത്ഥന, 11.30 മുതൽ സഹോദരി സമ്മേളനം, 2 മുതൽ ഇവാഞ്ജലിസം ബോർഡ് സമ്മേളനം. ശനിയാഴ്ച രാവിലെ പൊതുസമ്മേളനത്തിൽ പാസ്റ്റർ എം. ജെ ഡേവിഡ് ബഹറിൻ പ്രസംഗിക്കും. ഉച്ചയ്ക്ക് 2 മുതൽ 5 വരെ ശുശ്രൂഷക സമ്മേളനം എന്നിവ ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ 9.30 ആരംഭിക്കുന്ന സംയുക്ത ആരാധനയിൽ പാസ്റ്റർ രാജു ആനിക്കാട് (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി ജോയിന്റ് സെക്രട്ടറി) മുഖ്യ പ്രഭാഷണം നടത്തും. ഉച്ചതിരിഞ്ഞ് 2.30 മുതൽ സെൻററിലെ സൺഡേസ്കൂൾ വാർഷിക സമ്മേളനവും കുട്ടികളുടെ വിവിധ പരിപാടികളും ഉണ്ടായിരിക്കും.
പാസ്റ്റർ സാം വർഗീസ് - പ്രസിഡന്റ്, പാസ്റ്റർ പി.കെ ജോൺസൻ- വൈസ് പ്രസിഡന്റ്, പാസ്റ്റർ വിനോദ് ഭാസ്‌ക്കർ - സെക്രട്ടറി, പി.കെ ദേവസി - ജോയിന്റ് സെക്രട്ടറി, പാസ്റ്റർ സി.ഐ. കൊച്ചുണ്ണി - പബ്ലിസിറ്റി കൺവീനർ, ജോൺസൻ ടി. കെ.- ട്രഷർ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.
Advertisement