ഐപിസി പാറത്തോട് സെന്റർ കൺവെൻഷൻ ഫെബ്രുവരി 12 മുതൽ 

ഐപിസി പാറത്തോട് സെന്റർ കൺവെൻഷൻ ഫെബ്രുവരി 12 മുതൽ 

പാറത്തോട്: ഐപിസി പാറത്തോട് സെന്റർ കൺവെൻഷൻ ഫെബ്രുവരി 12 മുതൽ 16 വരെ വൈഎംസിഎ മുണ്ടക്കയം ഓഡിറ്റോറിയത്തിൽ നടക്കും. വൈകുന്നേരം 5.30 മുതൽ 9 വരെ പൊതുയോഗങ്ങൾ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ മാത്യു പി. ഡേവിഡ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ജേക്കബ് ജോർജ്, കെ.വി. എബ്രഹാം, എബ്രഹാം ജോർജ്, തോമസ് അമ്പുകയത്ത്, ജോസഫ് എബ്രഹാം, അനീഷ് കാവാലം, കെ.ഏ. എബ്രഹാം, സബ് ചാപ്രത്ത്, പ്രകാശ് എബ്രഹാം, ബെന്നി പുള്ളോലിക്കൽ, സന്ദീപ് വിളമ്പുകണ്ടം എന്നിവർ പ്രസംഗിക്കും. എൻ.സി. സണ്ണി, അനീഷ്, ജിജി സാം എന്നിവരുടെ നേതൃത്വത്തിൽ സെന്റർ ക്വയർ ഗാനശിശ്രൂഷ നയിക്കും. 

കൺവെൻഷനോട് അനുബന്ധിച്ച് വാർഷിക മാസയോഗം, വിമൻസ് ഫെല്ലോഷിപ് വാർഷികം, സൺഡേസ്കൂൾ പി.വൈ.പി.എ വാർഷികം, സംയുക്ത ആരാധന എന്നിവ ഉണ്ടായിരിക്കും.