കല്ലുമല ദൈവസഭ യൂത്ത് ക്യാമ്പ് ഓഗ.24 മുതൽ
മാവേലിക്കര: കല്ലുമല ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ചർച്ച് ഓഫ് ഗോഡ് സഭയുടെ യുവജനവിഭാഗമായ പെന്തെക്കോസ്ത് യൂത്ത് മൂവ്മെന്റിന്റെ (PYM) വാർഷിക ക്യാമ്പ് ഓഗസ്റ്റ് 24 മുതൽ 27 വരെ ചെങ്ങന്നൂർ എസ്ബിഎസ് ക്യാമ്പ് സെന്ററിൽ നടക്കും.
പാസ്റ്റർ പ്രിൻസ് റാന്നി, ഡോ.ജെയിംസ് ജോർജ് വെൺമണി, ഡോ.ജേക്കബ് മാത്യു, പാസ്റ്റർ ഷിബു ഐപ്പ്, പാസ്റ്റർ അനിൽ അടൂർ, ഡോ. ബ്ലെസ്സൺ മേമന, ബ്രദർ ബോവസ് രാജു, സിസ്റ്റർ ബ്ലെസി ബെൻസൺ, ഡോ.ആശ മാത്യു തുടങ്ങിയവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിക്കും. വ്യക്തിപരമായ കൗൺസിലിംഗിന് അവസരവും ഒരുക്കിയിട്ടുണ്ട്.




