പെരുമ്പാവൂർ

ഇരുളും വെളിച്ചവും : ഭാരതത്തിലെ പീഡിത ക്രൈസ്തവർക്ക് ഐയ്ക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വിവിധ ക്രൈസ്തവ പെന്തകോസ്ത് സംഘടനകളുടെ ആഭ്യമുഖ്യത്തിൽ ചൊവ്വ വൈകിട്ട് 5 മുതൽ 7 വരെ പെരുമ്പാവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടത്തപ്പെട്ടു.

യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് പ്രസിഡൻ്റ് പാസ്റ്റർ നിബു ജേക്കബ് അധ്യക്ഷത വഹിച്ച യോഗം പെരുമ്പാവൂർ എംഎൽഎ ശ്രീ.എൽദോസ് കുന്നപ്പിള്ളി ഉല്ഘാടനം നിർവ്വഹിച്ചു.UCF സെക്രട്ടറി പാസ്റ്റർ സജിമോൻ സ്വാഗതം ആശംസിക്കുകയും പാസ്റ്റർ ജെയിംസ് ടി. വൈ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. ക്രൈസ്തവർ രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും കാത്ത് സൂക്ഷിക്കുന്നവരും ഭരണകർത്താക്കൾക്ക് വേണ്ടി പ്രാർഥിക്കുന്നവരും ആണെന്നും ആധുനിക ഭാരത സൃഷ്ടിയിൽ മിഷനറിമാർ സ്തുത്യർഹമായ പങ്കു വഹിച്ചിട്ടുണ്ട് എന്നും യാതൊരു ആക്രമങ്ങൾക്കും സുവിശേഷത്തെ തടയാൻ കഴിയില്ല എന്നും തങ്ങൾ മതം മറ്റുന്നവർ അല്ല മനം മാറ്റുന്നവർ ആണെന്നും വ്യക്തമാക്കി.ഈ യോഗത്തിൽ യുഡിഎഫ് നേതാക്കളായ പി.കെ മുഹമ്മദ് കുഞ്ഞ്,സാം അലക്സ്,പോൾസൺ ടീ. കേ ,കൃഷ്ണ മോഹൻ എന്നിവരും പെന്തകോസ്ത് കൗൺസിൽ ഓഫ് ഇൻഡ്യയുടെ പ്രവർത്തകരായ അനീഷ് കൊല്ലങ്കോട്,ഉദയകുമാർ, സജോ തോണിക്കുഴിയിൽ, ബേസിൽ ബേബി അറക്കപ്പടി ,ലൈജു ചെറിയാൻ എന്നിവരും രായമംഗലം പ്രയർ ഫെല്ലോഷിപ്പ് പ്രവർത്തകരായ പി. ഡി ദാസ്, ജോയ് എസിക്കിയേൽ എന്നിവരും ആശംസകൾ അറിയിച്ചു സംസാരിച്ചു.പീഡിത ക്രൈസ്തവർക്കും രാജ്യത്തിൻ്റെ മതവിഭാഗങ്ങളുടെ ഐക്യത്തിനും വേണ്ടി പെന്തകോസ്ത് ഫോറം പ്രവർത്തകരായ പാസ്റ്റർമാരായ രാജൻ ചുനക്കര,ബാബു കെ.പി എന്നിവർ പ്രാർത്ഥിക്കുകയും ചെയ്യുക ഉണ്ടായി.ഇന്ത്യ എൻ്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എൻ്റെ സഹോദരി സഹോദരന്മാർ ആണ്.രാജ്യത്തിൻ്റെ ഐക്യതക്ക് വേണ്ടി എന്നും നിലകൊള്ളും എന്ന പ്രതിജ്ഞ ചൊല്ലി വിവിധ സഭകളിൽ നിന്ന് കടന്നുവന്ന വിശ്വാസികൾ പിരിയുകയുണ്ടായി.