മണ്ണാർക്കാട് പാസ്റ്റേഴ്സ് പ്രെയർ ഫെല്ലോഷിപ്പിനു പുതിയ ഭാരവാഹികൾ
മണ്ണാർക്കാട്: മണ്ണാർക്കാട് പാസ്റ്റേഴ്സ് പ്രെയർ ഫെല്ലോഷിപ്പിന്റെ 2026-2027 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി പാസ്റ്റർ ഷാജി പി. തോമസിനെയും വൈസ് പ്രസിഡന്റായി പാസ്റ്റർ വി.എം.രാജുവിനെയും തിരഞ്ഞെടുത്തു. പാസ്റ്റർ കെ.പി. അശോകൻ ആണ് പുതിയ സെക്രട്ടറി.
പാസ്റ്റർ പി.സി.മാത്യുവിനെ ജോയിന്റ് സെക്രട്ടറിയായും പാസ്റ്റർ സിജോ പുന്നച്ചോട്ടിലിനെ ട്രഷററായും പാസ്റ്റർ പ്രദീപ് പ്രസാദിനെ പബ്ലിസിറ്റി കൺവീനറായും ചുമതലപ്പെടുത്തി. പാസ്റ്റർ സുനിൽ ബി, പാസ്റ്റർ പി.ജെ. ടോമി എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ.
പാസ്റ്റർ എം.ജെ. മത്തായി (ഐപിസി അട്ടപ്പാടി), പാസ്റ്റർ കെ.ടി.തോമസ് (ഐപിസി മണ്ണാർക്കാട്), പാസ്റ്റർ ജോർജ് മാത്യു (ഷാരോൺ ഫെല്ലോഷിപ്പ്), പാസ്റ്റർ ഷിജു കെ.പി. (എ.ജി സെക്ഷൻ), പാസ്റ്റർ എം.ഇ.റെജി (ചർച്ച് ഓഫ് ഗോഡ്) എന്നിവരെ രക്ഷാധികാരികളായി തിരഞ്ഞെടുത്തു. മണ്ണാർക്കാട് താലൂക്കിലെ പെന്തെക്കോസ്‌തു സഭകളിലെ ശുശ്രൂഷകന്മാരുടെ കൂട്ടായ്മയാണ് മണ്ണാർക്കാട് പാസ്റ്റേഴ്സ് പ്രെയർ ഫെല്ലോഷിപ്പ്.
Advertisement






















































































