ബോധവൽക്കരണവും പുനരധിവാസവും നവകേരള നിർമ്മിതിക്ക് അനിവാര്യം: മന്ത്രി എം. ലിജു
ലെറ്റ്‌സി കോളേജ് സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
കായംകുളം: പുനരധിവാസം, ലഹരിവിമുക്തി എന്നിവയിലൂടെയുള്ള നവകേരള നിർമ്മിതിക്ക് ലഹരിവിരുദ്ധ ബോധവൽക്കരണം അനിവാര്യമാണെന്ന് എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ലിജു പ്രസ്താവിച്ചു. ലെറ്റ്‌സി കോളേജിന്റെ സിൽവർ ജൂബിലി വർഷാരംഭ ഉദ്ഘാടനവും മെറിറ്റ് അവാർഡ്, സ്കോളർഷിപ്പ് വിതരണവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻഫോഴ്‌സ്‌മെന്റ്, അവയർനസ്, റീഹാബിലിറ്റേഷൻ, ഡീ-അഡിക്ഷൻ (ബോധവൽക്കരണം, എൻഫോഴ്സ്മെന്റ്, പുനരധിവാസം, ആസക്തി ഇല്ലാതാക്കൽ) എന്നീ നാല് തൂണുകളിലൂന്നിയാണ് ലഹരിമുക്ത നവകേരളത്തിനായി സർക്കാർ പ്രവർത്തിക്കുന്നത്. ഇതിൽ സമൂഹത്തിൽ അവബോധം വളർത്തുന്നതിനും ലഹരിയോടുള്ള ആസക്തി ഇല്ലാതാക്കുന്നതിനും ലെറ്റ്‌സി കോളേജ് പോലുള്ള കൗൺസിലിംഗ് കേന്ദ്രങ്ങളുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൗൺസിലിംഗ് രംഗത്ത് പ്രാവീണ്യമുള്ളവരുമായി കൈകോർത്ത് പ്രവർത്തിക്കാൻ സർക്കാരും എക്സൈസ് വകുപ്പും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഉന്നത വിജയികൾക്കുള്ള മെറിറ്റ് അവാർഡുകളും സ്കോളർഷിപ്പുകളും മന്ത്രി വിതരണം ചെയ്തു. ഹയർ സെക്കൻഡറി പരീക്ഷയിൽ 98% മാർക്ക് നേടിയ സറാ ജിറ്റി, സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 95% മാർക്ക് നേടിയ ഡേവിഡ് സന്തോഷ് എന്നിവർ മന്ത്രിയിൽ നിന്നും മെറിറ്റ് അവാർഡുകൾ ഏറ്റുവാങ്ങി. കൂടാതെ, കോളേജിന്റെ പരിസരപ്രദേശങ്ങളിലെ അർഹരായ 25 വിദ്യാർത്ഥികൾക്ക് 2000 രൂപ വീതമുള്ള സ്കോളർഷിപ്പും വിതരണം ചെയ്തു.

റവ. ആസാ തോമസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ലെറ്റ്‌സി കോളേജ് പ്രിൻസിപ്പൽ റവ. ഡോ. സിനോജ് ജോർജ് ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. ഹാൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ സാം ഐസക്ക് വിഷയാവതരണം നടത്തി.
പാസ്റ്റർമാരായ ഒ. കുഞ്ഞുമോൻ, മാത്യു ഫിലിപ്പ്, ജോസ് ടി. അടൂർ, ആമോസ് തോമസ്, ഹാരിസൺ എന്നിവരും കായംകുളം മുൻസിപ്പൽ വാർഡ് കൗൺസിലർമാരായ വർഗ്ഗീസ് ബി., സബീന ബിജു, അൻസാരി കോയിക്കലേത്ത്, അഡോൾസന്റ് കൗൺസിലിംഗ് സംസ്ഥാന ഫാക്കൽറ്റി രാധാകൃഷ്ണൻ ബി. എന്നിവർ ആശംസകൾ അർപ്പിച്ചു.
Advertisement

















































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































