ഇറാനിയൻ ആക്ടിവിസ്റ്റ് നര്‍ഗിസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം

ഇറാനിയൻ ആക്ടിവിസ്റ്റ് നര്‍ഗിസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാട്ടം നയിക്കുന്ന നര്‍ഗേസ് മൊഹമ്മദി ഇപ്പോള്‍ ജയിലിലാണ്

മോൻസി മാമ്മൻ തിരുവനന്തപുരം 

ഓസ്‌ലോ: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം നര്‍ഗേസ് മൊഹമ്മദിക്ക്. സ്‌ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിനാണ് പുരസ്‌കാരം. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാട്ടം നയിക്കുന്ന നര്‍ഗേസ് മൊഹമ്മദി ഇപ്പോള്‍ ജയിലിലാണ്. മനുഷ്യാവകാശ പോരാട്ടങ്ങളില്‍ 13 തവണയാണ് നര്‍ഗേസ് അറസ്റ്റിലായിട്ടുള്ളത്.

സ്ത്രീകള്‍ക്ക് വേണ്ടി പോരാട്ടം, ജയില്‍: ഇറാനില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിവേചനത്തിനും എതിരായ പോരാട്ടങ്ങളില്‍ മുന്നിലാണ് നര്‍ഗേസ് മൊഹമ്മദിയുടെ സ്ഥാനം. അതിന്‍റെ ഭാഗമായി കഠിന തടവ്, കഠിനമായല മറ്റ് ശിക്ഷകള്‍ എന്നിവ മൊഹമ്മദിയുടെ ജീവിതത്തിന്‍റെ ഭാഗമായി മാറി. തടവിലാക്കപ്പെടുന്നതിന് മുമ്ബ്, ഇറാനിലെ നിരോധിത ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്‍റര്‍ വൈസ് പ്രസിഡന്‍റായിരുന്നു മൊഹമ്മദി. സെന്റര്‍ സ്ഥാപിച്ച ഇറാനിയൻ സമാധാന നൊബേല്‍ സമ്മാന ജേതാവ് ഷിറിൻ എബാദിയുമായും വളരെയധികം അടുപ്പമുള്ള വ്യക്തി കൂടിയാണ് നര്‍ഗേസ് മുഹമ്മദി.



Advertisement