കിഴക്കൻ മുത്തൂർ കല്ലുപുരക്കൽ ലെനിയമ്മ വർഗീസ് (75) നിര്യാതയായി
തിരുവല്ല: കിഴക്കൻ മുത്തൂർ കല്ലുപുരയ്ക്കൽ പരേതനായ കെ.വി.വർഗീസിന്റെ (ബേബിക്കുട്ടി) ഭാര്യ ലെനിയമ്മ വർഗീസ് (75) നിര്യാതയായി.
സംസ്‌കാരം ഡിസംബർ 28 ശനി രാവിലെ 10-ന് ഭവനത്തിൽ കൊണ്ടുവന്ന് ശുശ്രൂഷകൾക്കു ശേഷം 3 മണിക്ക് കിഴക്കൻ മുത്തൂർ ദി പെന്തെക്കോസ്തു മിഷൻ സെമിത്തേരിയിൽ. പരേത ചെങ്ങനൂർ പഴവന കുടുംബാംഗമാണ്
മക്കൾ: സുമോൻ വർഗീസ്, സുമോൾ ആൻഡ്രൂസ്.
മരുമക്കൾ : ചങ്ങനാശേരി പുരയ്ക്കൽജാസ്‌മിൻ സുമോൻ, പുതുപ്പള്ളി പുള്ളോലിക്കൽ ആൻഡ്രൂസ് ചെറിയാൻ (ബെഥേൽ ബാറ്ററി ഹൗസ് - തിരുവല്ല, ഐ.സി.പി.എഫ് സ്റ്റേറ്റ് ട്രഷറാർ & ഗവേണിംഗ് കൗൺസിൽ മെമ്പർ).
ചെങ്ങന്നൂർ പ്രൊവിഡൻസ് എഞ്ചിനീയറിംഗ് കോളേജ് സ്ഥാപകൻ പരേതനായ പഴവന മോനച്ചൻ (ജോർജ്ജ് മാത്യു) സഹോദരനാണ്. സഹോദരി: സോമി വർഗീസ്.