പാസ്റ്റർ എം.വി ജോൺ നിര്യാതനായി
വടവാതൂർ :ദീർഘാകാല ഐപിസി ശുശ്രൂഷകനായിരുന്ന മറ്റത്തിൽ വീട്ടിൽ പാസ്റ്റർ എം വി ജോൺ (63) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഐപിസി യുടെ വിവിധ സഭകളിൽ 40 തിൽ അധികം വർഷങ്ങൾ, ഉത്തരേന്ത്യയിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ശുശ്രൂഷിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഭവനത്തിലെ ശുശ്രൂഷാനന്തരം വടവാതൂർ ഐപിസി ഹാളിൽ പൊതുദർശനത്തിന് വയ്ക്കുകയും വടവാതൂർ ഐപിസി യുടെ ആഭിമുഖ്യത്തിൽ സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടുകയും ചെയ്യും.
ഭാര്യ: ഏലിയാമ്മ ജോൺ. മക്കൾ :ഗോഡ്ലി (ജോമോൻ), എയ്ഞ്ചൽ (ജിബു). മരുമക്കൾ : ജിജി, സിജി.