ഹ്യൂസ്റ്റൺ പെന്തെക്കോസ്തൽ ഫെലോഷിപ്പ് കൺവൻഷൻ നവം. 13 മുതൽ
വാർത്ത:ജോയ് തുമ്പമൺ
ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ പെന്തെക്കോസ്തൽ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ നവംബർ 13 മുതൽ 15 വരെ സ്റ്റാഫോർഡിലെ ലിവിങ് വാട്ടേഴ്സ് ക്രിസ്ത്യൻ ചർച്ചിൽ (845 Staffordshire Road, Stafford, TX 77477) നടക്കും. റവ. വില്യം ലീ, റവ. ഡോ. വി.ടി. ഏബ്രഹാം എന്നിവർ മുഖ്യപ്രഭാഷകരായിരിക്കും. വനിതാസമ്മേളനത്തിൽ ആക്സ പീറ്റേഴ്സൺ പ്രസംഗിക്കും.
നവംബർ 13 വെള്ളിയാഴ്ചയും 14 ശനിയാഴ്ചയും വൈകിട്ട് 6.30നും 15 ഞായറാഴ്ച രാവിലെ 9നും യോഗങ്ങൾ ആരംഭിക്കും. ആരാധന, വചനശുശ്രൂഷ, പ്രത്യേക പ്രാർഥനകൾ, ആത്മീയ ഗാനശുശ്രൂഷ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
പ്രസിഡന്റ് പാസ്റ്റർ ബിജു തോമസ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ജോൺ സൈമൺ, സെക്രട്ടറി അജി ഇടിക്കുള, ട്രഷറർ ജോൺ മാത്യു പുനലൂർ, വർഷിപ്പ് കോർഡിനേറ്റർ സ്റ്റീഫൻ സാമുവൽ, ചാരിറ്റി കോർഡിനേറ്റർ വിനോദ് ഈപ്പൻ, മീഡിയ കോർഡിനേറ്റർ ജോയ് തുമ്പമൺ, പ്രയർ ആൻഡ് കെയർ കോർഡിനേറ്റർ പാസ്റ്റർ ജോൺ ഐസക്, ഹിന്ദി വർഷിപ്പ് കോർഡിനേറ്റർ ഡാനിയേൽ ഏബ്രഹാം എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾക്ക്: 832-971-3761.



