റ്റിപിഎം സുൽത്താൻബത്തേരി എൽഡർ ഷിബു തോമസ് (49) കർതൃസന്നിധിയിൽ

റ്റിപിഎം സുൽത്താൻബത്തേരി എൽഡർ ഷിബു തോമസ് (49) കർതൃസന്നിധിയിൽ

കോഴിക്കോട് : ദി പെന്തക്കോസ്ത് മിഷൻ സുൽത്താൻബത്തേരി സഭാ ശുശ്രൂഷകൻ എൽഡർ ഷിബു തോമസ് (49)കർതൃസന്നിധിയിൽ. 

സംസ്കാരം ഫെബ്രുവരി 1 ഇന്ന് ഉച്ചയ്ക്ക് 1 ന് കോഴിക്കോട് മനോരമ ഓഫീസിന് സമീപമുള്ള റ്റി.പി.എം സെൻറർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം 4 ന് വെസ്റ്റ് ഹിൽ സെമിത്തെരിയിൽ. 

 രണ്ടര പതിറ്റാണ്ട് ( 25 വർഷം) തൃശൂർ,കോഴിക്കോട് സെൻ്ററുകളുടെ കീഴിലുള്ള വിവിധയിടങ്ങളിൽ സഭയുടെ ശുശ്രൂഷകനായിരുന്നു. തിരുവനന്തപുരം കോവളം ഷാജി ഭവനിൽ പരേതനായ തങ്കച്ചന്റെയും കമലമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ഷെർലി ജോയ്, ഷാജി, ഷീജ, പരേതയായ ഉഷാ തോമസ്.