റ്റി. എം. വർഗീസ് ഡാളസിൽ നിര്യാതനായി

റ്റി. എം. വർഗീസ് ഡാളസിൽ നിര്യാതനായി

ഡാളസ്: പ്ലാങ്കമൺ അയിരൂർ  ചെറുകര തടത്തിൽ റ്റി.എം.വർഗ്ഗീസ് ഡാളസിൽ നിര്യാതനായി.

1986 ൽ ന്യൂയോർക്കിൽ വന്ന വർഗ്ഗീസും കുടുംബവും ഗവൺമെൻറ് സർവീസിൽ ജോലി ചെയ്ത് വിരമിച്ചതിനു ശേഷം 2014 ൽ ഡാളസിൽ സ്ഥിര താമസത്തിന് തുടക്കം കുറിച്ചു.

ആത്മീയ വിഷയങ്ങൾക്കും ആരാധനക്കും മുൻഗണന കൊടുത്തിരുന്ന വർഗ്ഗീസ് കരോൾട്ടൻ ബഥേൽ റിവൈവൽ സഭയുടെ സജീവ സാന്നിധ്യമായിരുന്നു.

സഹധർമ്മിണി അന്നമ്മ കണ്ണേത്ത് കുടുംബമാണ്. 

പരേതൻ്റെ ഒരു സഹോദരനാണ് ഡാളസ് സിറ്റി വൈഡ് പ്രയർ ഫെലോഷിപ്പിൻ്റെ കോർഡിനേറ്ററായി സേവനമനുഷ്ഠിക്കുന്ന പാസ്റ്റർ മാത്യൂ ശമുവേൽ

 മക്കൾ: ബ്ലിസ് , ബ്ലെസ്.

 പൊതു ദർശനം : 29th Sunday 5pm & Monday 9am.

 13930 Distribution way

Farmers branch.Tx.75234

 Funeral service: Furneaux cemetery.3650 Cemetery Hill road, Carrollton.Tx.75007 on 30th Monday 12.30.pm

വാർത്ത: രാജു തരകൻ