PCIC 2029 ലെ ദേശീയ കോൺഫറൻസ് ഓണ്ടാരിയോയിൽ
പാസ്റ്റർ ബാബു ജോർജ് കിച്ചനർ നാഷണൽ കൺവീനർ
കാൽഗറി: 2029-ലെ പിസിഐസി ദേശീയ കോൺഫറൻസ് കാനഡയിലെ ഓണ്ടാരിയോയിൽ നടത്താൻ തീരുമാനിച്ചു. കാൽഗറിയിൽ നടന്ന 2026-ലെ ദേശീയ കോൺഫറൻസിന്റെ സമാപന സമ്മേളനത്തിൽ കാനഡ പാസ്റ്റേഴ്സ് ഫെലോഷിപ്പ് ലീഡർ പാസ്റ്റർ ജോൺ തോമസാണ് ഈ പ്രഖ്യാപനം നടത്തിയത്. ഓഗസ്റ്റ് 13 മുതൽ 16 വരെ നടന്ന കാൽഗറി കോൺഫറൻസിൽ കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ദൈവദാസന്മാരും സഭാ പ്രതിനിധികളും പങ്കെടുത്തു.
2029-ലെ കോൺഫറൻസിന്റെ നാഷണൽ കൺവീനറായി കിച്ചനർ മൗണ്ട് കാർമൽ പെന്തെക്കോസ്ത് ചർച്ച് ശുശ്രൂഷകനായ പാസ്റ്റർ ബാബു ജോർജ്ജിനെ തിരഞ്ഞെടുത്തു.
2029-ലെ കോൺഫറൻസിന്റെ തുടർപ്രവർത്തനങ്ങൾക്കും ഒരുക്കങ്ങൾക്കുമായി നാഷണൽ കൺവീനറായ അദ്ദേഹത്തോടൊപ്പം പാസ്റ്റർ മനീഷ് തോമസ് (ഫെയ്ത്ത് ക്രിസ്ത്യൻ അസംബ്ലി, എഡ്മണ്ടൻ), പാസ്റ്റർ വിക്ടർ ഫിലിപ്പ് (ഇന്റർനാഷണൽ റിവൈവൽ അസംബ്ലി, ഹാളിഫാക്സ്) എന്നിവരും പ്രവർത്തിക്കും.
കിച്ചനർ മൗണ്ട് കാർമൽ പെന്തെക്കോസ്ത് ചർച്ച് ശുശ്രൂഷകനായ പാസ്റ്റർ ബാബു ജോർജ്ജ് പ്രഭാഷകനും മികച്ച സംഘാടകനുമാണ്. സഭാ ശുശ്രൂഷയ്‌ക്കൊപ്പം വിവിധ മേഖലകളിൽ ദൈവരാജ്യ പ്രവർത്തനങ്ങൾക്കായി അദ്ദേഹം സമർപ്പിതമായി പ്രവർത്തിച്ചു വരുന്നു. 2029-ലെ കോൺഫറൻസിന്റെ തുടർപ്രവർത്തനങ്ങൾക്കും ഒരുക്കങ്ങൾക്കുമായി നാഷണൽ കൺവീനറായ അദ്ദേഹത്തോടൊപ്പം പാസ്റ്റർ മനീഷ് തോമസ് (ഫെയ്ത്ത് ക്രിസ്ത്യൻ അസംബ്ലി, എഡ്മണ്ടൻ), പാസ്റ്റർ വിക്ടർ ഫിലിപ്പ് (ഇന്റർനാഷണൽ റിവൈവൽ അസംബ്ലി, ഹാളിഫാക്സ്) എന്നിവരും പ്രവർത്തിക്കും.
കാനഡയിലെ വിവിധ പ്രവിശ്യകളിലുള്ള സഭകൾ തമ്മിലുള്ള കൂട്ടായ്മയും പ്രാർത്ഥനാ സഹകരണവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം. കൂടാതെ, 2029 മുതൽ രണ്ടു വർഷത്തിലൊരിക്കൽ ക്രമീകൃതമായി ദേശീയ കോൺഫറൻസ് നടത്താനും യോഗം തീരുമാനിച്ചു.
2026-ലെ കൺവീനർ പാസ്റ്റർ വിൽസൺ കടവിൽ പുതിയ നേതൃത്വത്തിന് ആശംസകൾ നേർന്നു.
കാനഡയിലെ വിവിധ പ്രവിശ്യകളിലുള്ള ദൈവദാസന്മാരുടെയും സഭകളുടെയും കൂട്ടായ്മയും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്. വിവരങ്ങൾക്ക്: പാസ്റ്റർ മനീഷ് തോമസ് എഡ്മണ്ടൻ - 587 936 5155




