'പ്രയർ ഡ്രൈവുമായി' ഐപിസി ഫിൽ യൂത്ത് കോട്ടയം 

'പ്രയർ ഡ്രൈവുമായി' ഐപിസി ഫിൽ യൂത്ത് കോട്ടയം 

കോട്ടയം: ഐപിസി ഫിലാഡൽഫിയ കഞ്ഞിക്കുഴി പി.വൈ.പി.എ (ഫിൽ യൂത്ത്) യുടെ ആഭിമുഖ്യത്തിൽ നടത്തിയ 'പ്രയർ ഡ്രൈവ്' ശ്രദ്ധേയമായി. യുവജനങ്ങൾ  വിവിധ വാഹനങ്ങളിലായി കോട്ടയം പരിസര പ്രദേശങ്ങളിൽ ചുറ്റി സഞ്ചരിച്ചും വിവിധ ജംക്ഷനുകളിൽ നിർത്തിയും അതാത് ദേശത്തിന്റെ വിടുതലിനായി പ്രാർത്ഥിച്ചു. ദേശത്തു സമാധാനം നിലനിൽക്കുക, സാമൂഹിക തിന്മകളിൽ യുവജനങ്ങൾ ഉൾപ്പടയുള്ളവർ അകപ്പെടാതിരിക്കുക, ഭരണ കേന്ദ്രങ്ങൾ നീതിയോടെ ഭരിക്കുക, വർഗീയ കലാപങ്ങൾ ഉണ്ടാകാതിരിക്കുക തുടങ്ങിയ പ്രാർത്ഥന വിഷയങ്ങൾക്ക് ആഹ്വാനം നൽകിയായിരുന്നു പ്രയർ ഡ്രൈവ്. 

ഐപിസി ഫിലാഡൽഫിയ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ മോൻസി പി. മാത്യു പ്രാർത്ഥിച്ചു പ്രയർ ഡ്രൈവ് ആരംഭിച്ചു. പി.വൈ.പി.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം പങ്കെടുത്തു. അസിസ്റ്റന്റ് പാസ്റ്റർ ഇവാ. അഖിൽ കെ. വർഗീസ്, ഇവാ. ഉണ്ണിമോൻ ആർ, പി.വൈ.പി.എ പ്രസിഡന്റ് ടിലു വർഗീസ്, സെക്രട്ടറി രാകേഷ് രാജ്, ജോബിൻ കുരുവിള താനവേലിൽ എന്നിവർ നേതൃത്വം നൽകി.

Advertisement