ചർച്ച് ഓഫ് ഗോഡ് മേപ്രാൽ 75 ന്റെ നിറവിൽ; ജൂബിലി കൺവെൻഷൻ ഇന്നു മുതൽ

ചർച്ച് ഓഫ് ഗോഡ് മേപ്രാൽ 75 ന്റെ നിറവിൽ;  ജൂബിലി കൺവെൻഷൻ ഇന്നു മുതൽ

വാർത്ത: ജോബിൻ വർഗീസ്

തിരുവല്ല:  ചർച്ച് ഓഫ് ഗോഡ് മേപ്രാൽ ദൈവസഭയുടെ 75 ആം വാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന പ്ലാറ്റിനം ജൂബിലി കൺവെൻഷൻ സഭഹാളിൽ ഇന്നാരംഭിക്കും. നവം. 26ന് സഭയോഗത്തോടെ സമാപിക്കും. 

വൈകിട്ട് 6ന് സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ . ബെന്നി ഉദ്ഘാടനം ചെയ്യും. തിരുവല്ല വെസ്റ്റ് യുപിഎഫ് പ്രസിഡന്റ് പാസ്റ്റർ സജി ചാക്കോ അധ്യക്ഷത വഹിക്കും.

പാസ്റ്റർ ബിനു ജോർജ് പറക്കോട്, പാസ്റ്റർ ബി. മോനച്ചൻ കായംകുളം എന്നിവർ പ്രസംഗിക്കും. പാസ്റ്റർ വൈ റെജി ( അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, സ്റ്റേറ്റ് ) ഞായറാഴ്ച ആരാധനയിൽ പ്രസംഗിക്കും. . ഹെബ്രോൺ വോയിസ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും .

സഭയുടെ പ്ലാറ്റിനം ജൂബിലി പ്രവർത്തനങ്ങൾ ഡിസംബർ 23ന് പൊതുയോഗത്തോടെ സമാപിക്കും.