25-ാമത് റീമാ പുസ്തകമേള തിരുവല്ലയില്‍

25-ാമത് റീമാ പുസ്തകമേള  തിരുവല്ലയില്‍
അഡ്വ. വര്‍ഗീസ് മാമ്മന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: റീമാ പബ്ലീഷേഴ്സിന്‍റെ 25-ാം വാര്‍ഷിക ബൈബിള്‍ പുസ്തകമേള സെപ്റ്റംബര്‍ 1 മുതല്‍ പുഷ്പഗിരി റോഡിലുള്ള റീമാ ബുക്ക് ഹൗസില്‍ ആരംഭിച്ചു.  സെപ്റ്റംബര്‍ 30 വരെയാണ് പുസ്തകമേള.     

സ്ഥാപക ഡയറക്ടര്‍ പാസ്റ്റര്‍ സി.പി മോനായിയുടെ അദ്ധ്യക്ഷതയില്‍ ചേർന്ന സമ്മേളനത്തില്‍ പത്തനംതിട്ട യുഡിഎഫ് ചെയര്‍മാന്‍ അഡ്വ. വര്‍ഗീസ് മാമ്മന്‍ ഉദ്ഘാടനം ചെയ്തു. 30 ദിവസം നീണ്ടുനില്ക്കുന്ന പുസ്തകമേളയില്‍ പുസ്തകങ്ങള്‍ക്ക് 50% വരെ ഡിസ്കൗണ്ട് ലഭിക്കും. റീമാ പബ്ലീഷേഴ്സ് പ്രസിദ്ധീകരിച്ച 500-ലധികം ഗ്രന്ഥങ്ങള്‍ക്കും പ്രത്യേക ഡിസ്കൗണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബൈബിള്‍, പാട്ടു പുസ്തകം, വ്യാഖ്യാന ഗ്രന്ഥങ്ങള്‍, വാക്യ ബോര്‍ഡുകള്‍, സി.ഡി.കള്‍ തുടങ്ങി 2000 ത്തോളം ടൈറ്റില്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ലൈബ്രറി, ബൈബിള്‍ വിദ്യാര്‍ ത്ഥികള്‍, കോളജുകള്‍, ബൈബിള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക ഡിസ്കൗണ്ട് ഉണ്ടായിരിക്കും. വാര്‍ഷിക സമ്മേളനം തിരുവല്ലാ വൈഎംസിഎ ഹാളില്‍ 26-ാം തീയതി ഞായറാഴ്ച നടക്കും. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ആത്മീയനേതാക്കന്മാര്‍ പങ്കെടുക്കും.

Advertisement