പാസ്റ്റർ ഐസക് പീറ്ററിൻ്റെ മാതാവ് ഏലിക്കുട്ടി പീറ്റർ (74) കർത്തൃ സന്നിധിയിൽ
പന്തളം: ഐ.പി.സി ഫിലാദൽഫിയ ഉള്ളന്നൂർ സഭാംഗം ഉതിംകൂട്ടത്തിൽ പരേതനായ ഒ.എം പീറ്ററിന്റെ ഭാര്യ ഏലിക്കുട്ടി പീറ്റർ (74) നിര്യാതയായി. സംസ്കാരം നവംബർ 21 നാളെ രാവിലെ 10 ന് ഉള്ളന്നൂർ ഫിലാദൽഫിയ ഐ.പി.സി. സഭയുടെ നേതൃത്വത്തിൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഐ.പി.സി. മാന്തുക സെമിത്തേരിയിൽ.
പരേത കോന്നി വലിയകാലായിൽ കുടുംബാംഗം.
മക്കൾ: പാസ്റ്റർ ഐസക് പീറ്റർ (ഹീബ്രൂസ് ഏ.ജി. ചർച്ച്, കൽക്കരെ, ബാംഗ്ലൂർ), ജോയ്സ് ഷാജി (കോട്ടയം), റോയി പീറ്റർ ( മ്യൂസിഷ്യൻ ഡ്രമ്മർ ,പന്തളം ). മരുമക്കൾ: സാലി പീറ്റർ, ഷാജി ഏബ്രഹാം പുട്ടുചിറയിൽ, സോണിയ റോയി.
Advertisement